Connect with us

kerala

വി.എസിന്റെ കാലത്ത് തോന്നും പടി ചെയ്തതിന്റെയാണ് ഇന്ന് ഇവിടെ അനുഭവിക്കുന്നത്; എം.എം മണി

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും

Published

on

ഭൂവിഷയങ്ങള്‍ പഠിക്കാന്‍ ജില്ലയിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം വരുന്നതില്‍ പ്രതികരിച്ച് എം.എം മണി. ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കല്‍ പണ്ടുമുതലേ ഉളളതാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും. എന്ത് വന്നാലും എതിര്‍ക്കും.

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യുംകാലും വെട്ടുമെന്നാണ് ചിലരുടെ പ്രഖ്യാപനം. തലവെട്ടിക്കളഞ്ഞാല്‍ പോരെയെന്ന സി.പി.ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയോടും എം.എം മണി പ്രതികരിച്ചു. കെ കെ ശിവരാമന്‍ വിവരക്കേട് പറഞ്ഞതിന് താന്‍ എന്ത് പറയാനാണ്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും.

അയാള്‍ക്ക് തോന്നുന്നതുപോലെ അയാള്‍ക്കും പ്രതികരിക്കാം തനിക്ക് തോന്നുന്നതുപോലെ താനും പ്രതികരിക്കും. ദൗത്യ സംഘം വന്ന് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതല്ലാതെ ഇവിടെ വന്ന് ജനങ്ങളെ കയ്യേറ്റം ചെയ്യാനും ഇടിച്ചുനിരത്താനും ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. അതിന് ആരുടേയും ശുപാര്‍ശയും ശീട്ടും തനിക്ക് ആവശ്യമില്ല. അതിനുളള ശീട്ടൊക്കെ തന്റെ കയ്യിലുണ്ട്. താന്‍ ആരുടേയും കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടില്ല. പണ്ട് പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.

വി എസിന്റെ കാലത്തെ ദൗത്യ സംഘം അന്ന് എടുത്ത നടപടിയിലെ കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് നഷ്ടപരിഹാരം കൊടുക്കേണ്ടതൊക്കെയാണ് ഇപ്പോ എത്തിക്കൊണ്ടിരിക്കുന്നത്.

എന്ത് കുന്തമാണെങ്കിലും ദൗത്യ സംഘമാണെങ്കിലും നിയമപരമായ ന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നമ്മള്‍ അനുകൂലമാണ്. ഈ സര്‍ക്കാര്‍ വി എസിന്റെ സര്‍ക്കാരല്ല പിണറായിയുടെ സര്‍ക്കാരാണ് അദ്ദേഹത്തിന്റെ ഭരണത്തില്‍ വിശ്വാസമുണ്ട്്.

ജില്ലയില്‍ ഇത്രമാത്രം കയ്യേറ്റം എവിടെയാണുളളത്. കണ്ണന്‍ദേവന്‍ കമ്പനിക്ക് ലക്ഷക്കണക്കിന് ഭൂമി എഴുതികൊടുത്തത് രാജഭരണകാലത്ത് ആണ്. തലയാട് എസ്റ്റേറ്റ്, പീരുമേട്ടിലെ മുഴുവന്‍ സ്ഥലവും രാജഭരണ കാലത്ത് കൊടുത്തതാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ ഏലം കൃഷിക്ക് വേണ്ടി രാജഭരണ കാലത്ത് ആണ് തമിഴ്‌നാട്ടുകാര്‍ക്ക് കൊടുത്തത്. പട്ടംതാണുപിളള പട്ടം കോളനി സ്ഥാപിച്ചു.

കാന്തല്ലൂര്‍ കോളനി എന്നിവ കര്‍ഷകര്‍ക്ക് കൊടുത്തു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ തര്‍ക്കമില്ല. ദൗത്യസംഘം വരുന്നുവെന്നതില്‍ ബേജാറാകേണ്ട കാര്യമില്ല. അന്നത്തെ ദൗത്യസംഘം നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്തു. അവര്‍ ചെയ്തതിനെല്ലാം ഇന്ന് കേസ് ഉണ്ട്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഇപ്പോ നഷ്ടപരിഹാരം കൊടുക്കണമെന്നും എം.എം മണി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading

kerala

ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി

ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

Published

on

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.

ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

Continue Reading

Trending