Connect with us

News

സ്പാം മെസേജുകളെ തടയാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക.

Published

on

വാട്സ്ആപ്പില്‍ സ്പാം മെസേജുകളെ തടയാന്‍ പുതിയ ഫീച്ചര്‍. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകളെ നിയന്ത്രിക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക.

അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന മെസേജുകളെ ഈ ഫീച്ചര്‍ തരംതിരിക്കും. ഇതിനുവേണ്ടി സെറ്റിങ്സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യണം. സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെ ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം.

ഈ ഫീച്ചര്‍ വരുന്നതോടുകൂടി അക്കൗണ്ടുകളുടെ സംരക്ഷണം ഉറപ്പാക്കാനും ഡിവൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യൂ.

നിലവില്‍ ബീറ്റ പതിപ്പുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഉള്ളൂ. ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്താന്‍ ഇനിയും കാത്തിരിക്കണം.

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

Trending