kerala
‘രക്ഷാ’പ്രവര്‍ത്തനം കോടതി കയറുമ്പോള്‍
മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തി യിരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും നിയമം കൈയ്യിലെടുക്കാനും ഡി.വൈ.എഫ്.ഐക്കാര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയുടെ അനന്തരഫലം മാസങ്ങളോളം കേരളം കലാപഭൂമിയായി മാറി എന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി. പൊലീസ് നോക്കുകുത്തിയായിത്തീര്‍ന്നപ്പോള്‍ അവരുടെ ലാത്തി കൈവശപ്പെടുത്തി പിണറായിയുടെ ഗണ്‍മാന്‍ പോലും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുകയുണ്ടായി. സ്ഥലകാല ബോധമില്ലാതെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഈ ഗുണ്ടാ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരില്‍ പലരും ഇപ്പോഴും രോഗക്കിടക്കയില്‍ തന്നെ കഴിയുകയാണ്. അത്രമേല്‍ മൃഗീയമായ ആക്രമണമാണ് പിണറായി വിജയന്റെ പ്രോത്സാ ഹനത്തില്‍ നടന്നത്.
കണ്ണൂര്‍ ജില്ലയില്‍ വെച്ചായിരുന്നു ഈ നരനായാട്ടിന്റെ തുടക്കം. നവകേരള സദസ്സ് തളിപ്പറമ്പിലേക്കെത്തുമ്പോള്‍ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തദവസരത്തില്‍ അവിടെയെ ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധക്കാരെ ക്രൂരമാ യ മര്‍ദ്ദിക്കുകയായിരുന്നു. ഈ നീചകൃത്യത്തെയാണ് ‘ര ക്ഷാപ്രവര്‍ത്തന’മായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. വിഷയം പ്രതിപക്ഷം സഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയപ്പോഴും ഇതേ നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തന്റെ പ്രസ്താവന സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍മേല്‍ ഉറച്ചുനിന്ന പിണറായി വിജയന് പക്ഷേ കേരളത്തിലെ ജനങ്ങള്‍ കഠിന ശിക്ഷയാണ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ രക്ഷാപ്രവര്‍ത്തനപ്രയോഗത്തെ ഇടതുകക്ഷികള്‍ തന്നെ വിലയിരുത്തുക യുണ്ടായി. കോടികള്‍ ചിലവഴിച്ച് പി.ആര്‍ ഏജന്‍സികള്‍ മിനുക്കിയെടുത്ത പിണറായി വിജയന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതിനും അദ്ദേഹത്തിന്റെ ഗതകാല ചരിത്രം അനാവരണം ചെയ്യപ്പെടുന്നതിനും ഈപ്രയോഗം കാരണമായിത്തീരുകയും ചെയ്തു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളീയരുടെ ഹൃദയത്തില്‍ ചിരസ്മരണ നേടിക്കൊടുത്ത യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക യാത്രയുടെ ബദലായിട്ടായിരുന്നു പിണറായി സര്‍ക്കാറിന്റെ നവകേരള സദസ്സ്. എന്നാല്‍ ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബ സില്‍ നിന്ന് തുടങ്ങിയ ഈ അത്യാഡംബര യാത്ര തുടക്ക ത്തില്‍ തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. വിമര്‍ശന ശരങ്ങളോടെ കാസര്‍കോട്ടുനിന്നാരംഭിച്ച യാത്ര കണ്ണൂരെത്തിയപ്പോയേക്കും ലക്ഷ്യത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. യാത്ര കടന്നുപോകുന്ന വഴികളിലെ പ്രതിഷേധവും അതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയുള്ള ഭീകരാക്രമണങ്ങളും മാത്രമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിന്ന നില്‍പ്പില്‍ ആയിരക്കണക്കായ ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക യാത്രയും ചരിത്രത്തില്‍ ഇടംപിടിച്ചതെങ്കില്‍ ഒരുഫയലില്‍പോലും തീരുമാനമാകാതെയായിരുന്നു പിണറായിയുടെയും സം ത്തിന്റെയും യാത്ര. ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയുമെല്ലാം അഴിഞ്ഞാട്ടത്തെ പൊലീസ് നിസംഗതയോടെ കൈകാര്യം ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആര്‍.എസ്.എസ് ബാന്ധവത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പുരംകലക്കലിന്റെയുമെല്ലാം ആരോപണ ശരങ്ങളാല്‍ പിടയുമ്പോഴാണ് ഇടിത്തീപോലെ പിണറായി വിജയന്റെ തലയില്‍ ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസും വന്നുപതിച്ചിരിക്കുന്നത്. ഏകാധിപതികളെക്കൊണ്ട് കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടല്ലാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
