Connect with us

News

കേരളത്തിനെതിരെ ആര്… ഉത്തരം ഇന്ന്

സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം

Published

on

മലപ്പുറം: സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഗ്രൂപ്പ്ബി യില്‍ ഇന്ന് നിര്‍ണായക പോരാട്ടം നടക്കും. വൈകുന്നേരം നാലു മണിക്ക് കോട്ടപ്പടിയില്‍ ഒഡീഷ സര്‍വീസസിനെയും രാത്രി എട്ടിന് പയ്യനാട് കര്‍ണാടക ഗുജറാത്തിനേയും നേരിടും.

ഈ മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും സെമി ഫൈനല്‍ ചിത്രം തെളിയുക. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്കും കര്‍ണാടകക്കുമാണ് ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകം. നിലവില്‍ നാലു കളികളില്‍ നിന്നും ഒമ്പത് പോയിന്റ് നേട്ടത്തോടെ മണിപ്പൂര്‍ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഏഴ് പോയിന്റോടെ ഒഡീഷയാണ് രണ്ടാമത്. ഇന്ന് ഒഡീഷ സര്‍വീസസിനെ പരാജയപ്പെടുത്തിയാല്‍ പത്തു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഒഡീഷക്ക് സെമിയിലെത്താം.

അങ്ങനെയായാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരായിരിക്കും കേരളത്തിന്റെ എതിരാളികള്‍. ഒഡീഷക്കെതിരെ സര്‍വീസസ് ജയിക്കുകയും കര്‍ണാടക ഗുജറാത്ത് മത്സരത്തില്‍ കര്‍ണാടക ജയിക്കുകയും ചെയ്താല്‍ കര്‍ണാടക്കും ഒഡീഷക്കും ഏഴ് പോയിന്റ് വീതമാകും. ഇരുവരും നേരിട്ട് കളിച്ച മത്സരം സമനിലയായതിനാല്‍ ഗോള്‍ ശരാശരി നോക്കിയാകും സെമി ഫൈനലിസ്റ്റിനെ തിരഞ്ഞെടുക്കുക. അങ്ങനെയെങ്കില്‍ രണ്ടാം സ്ഥാനത്തോടെ കയറുന്ന ഇവരില്‍ ആരുമാകാം കേരളത്തിന്റെ എതിരാളികള്‍. ഒഡീഷ സര്‍വീസസ് മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ എട്ടു പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമനായി ഒഡീഷക്ക് സെമി ഉറപ്പിക്കാം. അങ്ങനെയായാല്‍ ഒഡീഷയാകും 28ന് നടക്കുന്ന സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

india

പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍.

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ. വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയ ജദബ് ലാല്‍ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.

ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്‍ ഓഫീസറോട് (ബിഎല്‍ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോര്‍ത്ത് ഇലക്ടറല്‍ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനു മറുപടിയായാണ് ജദാബ് ലാല്‍ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ത്രിപുര നിയമസഭയില്‍ സഭാ നടപടികള്‍ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

 

Continue Reading

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

Trending