Connect with us

india

ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നെന്ന് ലോകാരോഗ്യ സംഘടന

പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്

Published

on

ജനീവ: ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണെന്ന് സംഘടന പറഞ്ഞു. ആഗോള കോവിഡ് കേസുകളില്‍ 46 ശതമാനവും മരണത്തില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകള്‍ വീണ്ടും ആശങ്കയുണര്‍ത്തുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending