ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 50,112പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,841പേര്‍ രോഗമുക്തരായി. 346പേര്‍ മരിച്ചു.
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,204പേര്‍ക്കാണ്. 11,128പേര്‍ രോഗമുക്തരായപ്പോള്‍ 85പേര്‍ മരണത്തിന് കീഴടങ്ങി.

12,06,232പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 1,70,588പേര്‍ ചികിത്സയിലുണ്ട്. 10,27,270പേര്‍ രോഗമുക്തരായി. 8,374പേര്‍ മരിച്ചു
അതേസമയം, കേരളത്തില്‍ 41,953പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.