tech
യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ നല്‍കാതെയും ഇനി വാട്സ് ആപ്പ് ഉപയോഗിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ഇപ്പോള്‍ യഥാര്‍ത്ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്കരിച്ചിട്ടുണ്ട്
സോഷ്യല്‍മീഡിയയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുടെ കാര്യത്തില്‍ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ യഥാര്‍ത്ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഇതിന് വാട്സ്ആപ്പ് സാങ്കേതികവിദ്യ പരിഷ്കരിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വിര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോഗിക്കാം. വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ സൗജന്യമായി കണ്ടെത്താനാകും. മാത്രമല്ല വാട്സ്ആപ്പിനായി ഒരു തവണ സൈന്‍ അപ്പ് ചെയ്താലും മതിയാകും.
ഏത് സാധാരണ നമ്പറും പോലെ ഈ വിര്‍ച്വല്‍ നമ്പറിനൊപ്പം വാട്സ്്ആപ്പ് ഉപയോഗിക്കാം. യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ പങ്കിടാതിരിക്കുന്നത് സ്വകാര്യത ഉറപ്പാക്കുന്നു. വിര്‍ച്വല്‍ ഫോണ്‍ നമ്പര്‍ പ്രൊവൈഡേഴ്സ് ധാരാളം ഉണ്ട്. ഇത്തരത്തില്‍ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ടെക്സ്റ്റ്നൗ. ഫോണില്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. തുടര്‍ന്ന് ഇതിലൊരു സൗജന്യ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്ത ശേഷം, യുഎസും കാനഡയും അടിസ്ഥാനമാക്കി അഞ്ച് സൗജന്യ ഫോണ്‍ നമ്പറുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. ഇഷ്ടപ്പെടുന്ന ഏത് നമ്പറും തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഈ വിര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് കോളുകള്‍ വിളിക്കാനും ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിയും.
തുടര്‍ന്നു വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഫോണില്‍ ഇതിനകം തന്നെ വാട്സ്്ആപ്പ് ഉണ്ടെങ്കില്‍ ആദ്യം അത് അണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജ്യത്തിന്റെ കോഡ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ കാനഡയിലേക്കോ മാറ്റുക. പിന്നീട് വെര്‍ച്വല്‍ നമ്പര്‍ നല്‍കുക.
ഒടിപി സമയം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുക. തുടര്‍ന്ന് ഒടിപി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ടെക്സ്റ്റ്നൗ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു മിസ്ഡ് കോള്‍ ലഭിക്കും, കൂടാതെ ടെക്സ്റ്റ്നൗ ആപ്ലിക്കേഷനില്‍ നിങ്ങളുടെ വോയിസ്മെയിലില്‍ ഒരു പുതിയ സന്ദേശം പോപ്പ് അപ്പ് ചെയ്യും. ഇതൊരു ഓഡിയോ സന്ദേശമാണ്, നിങ്ങളുടെ വാട്സ്്ആപ്പ് സ്ഥിരീകരണ കോഡ് അറിയാന്‍ ഇത് പ്ലേ ചെയ്യുക. കോഡ് ലഭിച്ചുകഴിഞ്ഞാല്‍, വാട്സാപ്പില്‍ ഇത് നല്കി പതിവുപോലെ തുടരുക.
News
എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്
ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്റ്റ്വെയര് നിര്‍മ്മാതാക്കളായ സിനോപ്സിസിന്റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.
tech
മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!
മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.
യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്കൈലൈനിന് മുന്പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
-
india24 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും

