Connect with us

News

‘ചാറ്റിംഗ് നടക്കില്ല’; സ്വകാര്യ നയം അംഗീകരിക്കാന്‍ പുതിയ തന്ത്രവുമായി വാട്‌സ്ആപ്പ്

പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്താന്‍ കഴിയുമെന്നും അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്

Published

on

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യ നയം അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ചില സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്പനി. ചാറ്റ് ബോക്‌സ് ഉപയോഗിക്കുന്നതിലുള്‍പ്പെടെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് 15 നകം പുതിയ വാട്‌സ്ആപ്പിന്റെ സ്വകാര്യനയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനത്തിലേക്കാണ് അധികൃതര്‍ കടന്നിരിക്കുന്നത്. അപ്‌ഡേറ്റുകള്‍ അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കിലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെയ് പതിനഞ്ചിന് ശേഷവും സ്വകാര്യ നയം അംഗീകരിക്കാന്‍ ഉപയോക്താക്കള്‍ തയ്യാറായില്ലെങ്കില്‍ ചാറ്റ് ബോക്‌സ് തുറക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ കടന്നേക്കാം. എന്നാല്‍ നോട്ടിഫിക്കേഷന്‍ ഉള്ള പക്ഷം വോയിസ് വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ സാധിച്ചേക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്താന്‍ കഴിയുമെന്നും അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശനം

ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.

Published

on

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പ് വിഷയത്തില്‍ ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശനം. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ അഫിഡവിറ്റ് സ്വീകരിക്കാതിരുന്ന കോടതി സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. മാര്‍ഗ നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞതെന്ന് ചോദ്യമുന്നയിച്ച കോടതി ദേവസ്വം ഓഫീസര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി പറയണമെന്നും കോടതി നിര്‍ദേശിച്ചു.

സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞതെന്നും ദേവസ്വം ഓഫീസറുടെ പിന്നിലാരാണെന്നും കോടതി ചോദിച്ചു. മഴയും ആള്‍ക്കൂട്ടവും മൂലമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആന എഴുന്നള്ളിപ്പില്‍ ക്ഷേത്രം ഭാരവാഹികളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ആനകളുടെ എഴുന്നളളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

 

 

Continue Reading

kerala

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Published

on

ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ യുവാവ് മരിക്കാനിടയായ സംഭവം പരിശോധിച്ച് അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജനുവരി 30 ന് രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.

 

Continue Reading

kerala

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

Published

on

കൊച്ചി: അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

Trending