Connect with us

kerala

മഴ, വെള്ളപ്പൊക്ക ഭീഷണി; ഒരുങ്ങിയിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്

Published

on

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വെള്ളപ്പൊക്കമുണ്ടായാല്‍ ക്യാമ്പുകള്‍ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എല്‍ടിസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.

ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവരവരുടെ പരിധിയില്‍ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകള്‍ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുമ്പാച്ചിമലയിൽ നിന്ന് സൈന്യം രക്ഷിച്ച ബാബു അറസ്റ്റില്‍; വീടിന്‍റെ ജനൽച്ചില്ലുകൾ തകർത്തു, ഗ്യാസ് തുറന്നുവിട്ടു

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു. 

Published

on

മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച ബാബു അറസ്റ്റിൽ. കാനിക്കുളത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചതിനും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽച്ചിലുകൾ അടിച്ചു തകർത്തും ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു.

വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്. മലയിൽ കുടുങ്ങി രണ്ട് ദിവസത്തോളമാണ് ബാബു ആഹാരവും വെള്ളവും ഇല്ലാതെ അതിജീവിച്ചത്. പിന്നീട് സൈന്യമെത്തിയാണ് ഇയാളെ രക്ഷിച്ചത്. 45 മണിക്കൂറോളം എടുത്തായിരുന്നു രക്ഷാ ദൗത്യം.

Continue Reading

kerala

‘ടൂർ ഓപ്പറേറ്റർമാരെ സൂക്ഷിക്കണം’; ഹാജിമാർക്ക് ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂർ ഓപ്പറേറ്റർമാർ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Published

on

ഹാജിമാർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകി സംസ്ഥാന ഹജ്ജ് കമ്മിറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂർ ഓപ്പറേറ്റർമാർ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

സമാനമായ സംഭവങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം നിരവധി പരാതികൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. അതു സംബന്ധിച്ച നടപടികൾ സ്വീകരിച്ചു വരികയാണ്.

പാസ്പോർട്ട് ട്രാവൽ ഏജൻസികൾ മുൻകൂറായി വാങ്ങിവെക്കുന്നതു മൂലം, പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ സർക്കാർ വഴി ഹജ്ജിന് അപേക്ഷിക്കാൻ കഴിയാത്തവർ നിരവധി പേരാണ്. മഹ്റം ഇല്ലാതെ ഒറ്റക്ക് അപേക്ഷിക്കാൻ ഒരുങ്ങുന്നവരെ സമീപിച്ചു വൻ തുക വാങ്ങി യാതൊരു പരിചയവുമില്ലാത്തവരെ ഒരേ കവറിൽ അപേക്ഷിപ്പിക്കുകയും അത് വഴി വളരെ പ്രയാസപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ പേര്, വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ലിസ്റ്റ് പത്രമാധ്യമങ്ങൾക്ക് നൽകാനും നടപടികൾ സ്വീകരിച്ചു വരുന്നതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0483-271 0717, 2717572 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ keralahajcommittee@gmail.com എന്ന അഡ്രസില്‍ ഹജ്ജ് കമ്മിറ്റിക്ക് ഇ-മെയിൽ ചെയ്യാവുന്നതാണ്.

Continue Reading

kerala

സ്വർണ വില ഇന്നും കുറഞ്ഞു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1,200 രൂപ

ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. 1200 രൂപയാണ് മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത്.

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും താഴ്ന്ന് യഥാക്രമം 5755, 46040 രൂപയായി. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു.

ഡിസംബർ നാലിന് പവൻ വില 47,080 രൂപയിലെത്തി സർവകാല റെക്കോഡ് കുറിച്ചിരുന്നു. പിന്നീട് തുടർച്ചയായി താഴോട്ട് വരികയായിരുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 1995-2030 എന്ന ഡോളർ നിലവാരത്തിലേക്ക് ചാഞ്ചാടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രതിഫലിക്കും.

ഡിസംബർ 15 കഴിയുന്നതോടെ ലോകം ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തിലേക്ക് കടക്കുകയാണ്. അസാധാരണ സംഭവവികാസങ്ങളുണ്ടായില്ലെങ്കിൽ ജനുവരി ആദ്യവാരം മാത്രമായിരിക്കും വലിയ മാറ്റങ്ങൾക്ക് സാധ്യത. ഫെബ്രുവരിയോടെ വില വീണ്ടും ഉയരുമെന്നാണ് പ്രവചനങ്ങൾ.

Continue Reading

Trending