ഡല്‍ഹി: കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

സര്‍ട്ടിഫിക്കറ്റില്‍ ചിത്രം ഉള്‍പ്പെടുത്തുന്നതിലൂടെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ഉദ്യമം മോഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ച് 6ന് മോദിയുടെ ചിത്രം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.