പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പരാതി. കരിപ്പൂരില്‍ പിവി അന്‍വര്‍ ക്വാറന്റീന്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നല്‍കിയത്. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് പരാതിക്കാരന്‍. എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് നാട്ടില്‍ എത്തിയത്.