Connect with us

india

ശ്വാസംമുട്ടി തലസ്ഥാനം; ഇന്ന് ഓറഞ്ച് അലര്‍ട്ട്

കൊടുംതണുപ്പിനൊപ്പം വിഷപ്പുകയും മൂടല്‍മഞ്ഞും ഇരട്ടപ്രഹരമായതോടെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം.

Published

on

ന്യൂഡല്‍ഹി: കൊടുംതണുപ്പിനൊപ്പം വിഷപ്പുകയും മൂടല്‍മഞ്ഞും ഇരട്ടപ്രഹരമായതോടെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. വായു ഗുണ നിലവാര സൂചിക വീണ്ടും താഴ്ന്നതോടെ ഇന്ന് കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വായു ഗുണനിലവാര സൂചിക 457 ലാണ്. പുലര്‍ച്ചെയും രാത്രിയും കാഴ്ചപരിധി പുജ്യത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മു ന്നറിയിപ്പ്. ഇത് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചേക്കും. റോഡ് യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഫോഗ് ലൈറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്.

Published

on

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്. വിയ്യൂര്‍ ജയിലിലേക്ക് ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് പിടിയിലായത്.

ഇതിനിടെ ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തില്‍ ബാലമുരുകന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഭാര്യയെ കാണാന്‍ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ഇയാള്‍. ഇതിനിടെ ബാലമുരുകനെ കാണാത്തതിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബാലമുരുകന്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

എന്നാല്‍ ബാലമുരുകന്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെ ബാലമുരുകന്‍ പിടിയിലാവുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും.

തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. നവംബറില്‍ ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.

Continue Reading

india

സി.ബി.ഐ കുല്‍ദീപ് സെംഗാറുമായി ഒത്തുകളിച്ചെന്ന് ഉന്നാവ് കേസിലെ ഇര

സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published

on

ന്യൂഡല്‍ഹി ഉന്നാവ് കൂട്ടമാനഭംഗക്കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെംഗാറുമായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കേസിലെ ഇര. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. കുല്‍ദീപ് സെംഗാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരയുടെ ആരോപണം. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ അതിജിവിതയുടെ അമ്മ തളര്‍ന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.

അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലും ഇന്ത്യാ ഗേറ്റിലും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. ഈക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് അതിജീവിത പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി.ബി.ഐ അഭിഭാഷകര്‍ പരാജയപ്പെട്ടെന്നും അന്വേഷണം നടക്കുമ്പോള്‍ തന്നെ കേസ് അട്ടിമറിക്കാന്‍ നിക്കങ്ങള്‍ നടന്നുവെന്നും അതിജിവിത നല്‍കിയ ആറ് പേജുള്ള പരാതിയില്‍ പറയുന്നു.

സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. താന്‍ പഠനം നടത്താത്ത സ്‌കൂളില്‍ പഠിച്ചെന്ന് കാട്ടി പ്രായം തെളിയിക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയന്നും പരാതിയില്‍ ആരോപിക്കുന്നു.

 

സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഉന്നാവോ കുട്ടമാനഭംഗക്കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രിംകോടതി ഇന്ന് അടിയന്തര വാദം കേള്‍ക്കും. ഹൈക്കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും രാജ്യമെമ്പാടും വന്‍ പ്രതിഷേധം രൂപപ്പെടുകയും ചെയ്തതോടെയാണ് സി.ബി.ഐ അപ്പില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

 

Continue Reading

india

തോറ്റ് തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം

Published

on

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരം 30 റൺസിന് ജയിച്ച ഇന്ത്യ (4-0) പരമ്പരയിൽ ഏകപക്ഷീയ ലീഡ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. അതേനാണയത്തിൽ തിരിച്ചടിച്ച ലങ്കയുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 191ൽ അവസാനിച്ചു.

വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് കാര്യവട്ടത്ത് പിറന്നത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 റൺസ് പഴങ്കഥയായി. കൂട്ടുകെട്ടിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും തന്നെ പുതുക്കിയത്. ഇരു ടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസാണ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരമെന്ന റെക്കോഡും നേടി.

ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.

Continue Reading

Trending