Connect with us

kerala

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്നയാള്‍ ഒളിവില്‍

ഇന്നലെ രാത്രിയോടെയാണ് ഗായത്രിയും സുഹൃത്ത് പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്.

Published

on

തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രി ആണ് മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല.

ഇന്നലെ രാത്രിയോടെയാണ് ഗായത്രിയും സുഹൃത്ത് പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്. കൊലപ്പെടുത്തിയശേഷം പ്രവീണ്‍ രക്ഷപ്പെട്ടതായാണ് സൂചന. വാതില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

യുവതി കൊല്ലപ്പെട്ട വിവരം ഹോട്ടലിലേക്ക് ഒരാള്‍ വിളിച്ചു പറയുകയായിരുന്നു.ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഗായത്രിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍

അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്

Published

on

കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്‌കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്‌കൂളിലെത്തിയ കൊച്ചുമോന്‍ ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം

തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

Published

on

പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്‍ട്ടിക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.

Continue Reading

kerala

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് ശേഷം വര്‍ധന

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.

14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു.

Continue Reading

Trending