News
വനിതാ ബിഗ് ബാഷ് ലീഗ്: ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് ചരിത്ര കിരീടം
ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.
സിഡ്നി: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിക്കെയ്ന്‍സ് കന്നി കിരീട വിജയം ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോച്ചേഴ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 141 റണ്‍സ് നേടി ലക്ഷ്യം എളുപ്പം മറികടന്നു.
ദക്ഷിണാഫ്രിക്കന്‍ താരം ലിസല്‍ ലീയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഹൊബാര്‍ട്ടിന് വിജയവാതില്‍ തുറന്നത്. നാല് സിക്സും പത്ത് ഫോറും അടങ്ങിയ 44 പന്തില്‍ നിന്നുള്ള 77 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഈ വര്‍ഷം വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച ലിസല്‍ ലീയെ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്.
ചരിത്ര നേട്ടത്തോടെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വനിതാ ബിഗ് ബാഷ് ലീഗില്‍ പുതിയ അധ്യായം കുറിച്ചു.
kerala
മലപ്പുറം ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് തേരോട്ടം 33/ 33 ഡിവിഷനുകളിലും സമ്പൂര്‍ണ വിജയം
മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
ചേറൂരില്‍ യാസ്മിന്‍ അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.
താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.
വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
kerala
കൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.
കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.
ചെറുകാവ് പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്ന പടക്കങ്ങള്‍ ആഘോഷ റാലിയിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് പൊട്ടിയ പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് വീണതോടെ അവ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇര്‍ഷാദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
യു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഗാധമായ നന്ദി അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും കാരുണ്യപൂര്‍ണവും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധത യു.ഡി.എഫിനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ വിജയത്തേക്കാള്‍ കൂടുതലാണെന്നും ജനങ്ങളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കി ആത്മാര്‍ഥതയോടെ പ്രതികരിക്കുന്ന സര്‍ക്കാറിനുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുകയായിരുന്നു. കോര്‍പറേഷനുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം കോര്‍പറേഷനുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
യു.ഡി.എഫിന്റെ വിജയത്തെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഏറെ നിര്‍ണായകവും ഹൃദയസ്പര്‍ശിയുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ് ഈ ഫലമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
