Connect with us

kerala

സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ !

എഴുത്ത് മഹാ അപരാധമാണ് !
എഴുത്തിലാണിന്ന് ജാതി വ്യവസ്ഥ !

Published

on

പ്രമുഖ കഥാകൃത്ത് കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എഴുതുന്നു..

കേരളത്തിലെഎഴുത്തിന്റെ ലോകത്താണിപ്പോള്‍ ചാതുര്‍ വര്‍ണ്യം. എഴുത്തുകാരെ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും മ്ലേച്ഛരുമായി തരം തിരിക്കുന്ന വമ്പന്‍ മാധ്യമങ്ങളും പ്രസാധക ശാലകളും അക്കാദമിക് നിരൂപക വേഷക്കാരുമാണ് ഈ ‘സാഹിത്യ ജാതി വ്യവസ്ഥയുടെ’ പിന്നില്‍. ചില എഴുത്തുകാരെ പൂണൂല്‍ ഇടീച്ച് ബ്രാഹ്മണരും ക്ഷത്രിയരും സവര്‍ണ്ണരുമാക്കി കൊണ്ടാടുന്നു. അവരുടെ സവര്‍ണ്ണപ്പട്ടികയില്‍ പെടാത്ത എഴുത്തുകാരെ( അവര്‍ വായനാലോകം അംഗീകരിക്കപ്പെട്ടവര്‍ ആയിരുന്നാല്‍ പോലും ) മ്ലേച്ഛന്മാരായി കല്പിച്ച് തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നു.ഇനി ജാത്യാ പൂണൂലിട്ടവരും സവര്‍ണ്ണരുമായ എഴുത്തുകാരുടെയും നിരൂപക കേസരികളുടെയും കാര്യമെടുക്കാം.ഇവര്‍ കേന്ദ്ര , സംസ്ഥാന ‘അക്കാദമികളിലൂം സാഹിത്യ ജൂറികളിലും കയറിപ്പറ്റിയാല്‍ അവിടെയുമുണ്ട് ജാതി വിവേചനം.എത്ര ‘വിപ്ലവം’ പറയുന്നവരും പേരിന്റെ ഒടുവിലെ ദൃശ്യമോ അദൃശ്യമോ ആയ വാല്‍ നോക്കിയേ പിന്‍ഗാമികളെ ‘നോമിനേറ്റ്’ ചെയ്യൂ ! സാഹിത്യ പുരസ്‌കാര സമിതികളിലും ജൂറികളിലും കയറിപ്പറ്റി മൂന്നാം കിട കൃതികള്‍ക്ക് പോലും എഴുതിയവന്റെ കുലമഹിമ നോക്കി പുരോഗമന പ്രസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങള്‍ പോലും ‘തരപ്പെടുത്തി കൊടുക്കും . ഇവര്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴാണ് നോക്കി നില്‍ക്കുന്ന നാം അമ്പരക്കുക, ഇവനൊക്കെ എന്ത് യോഗ്യതയെന്ന് !
എന്റെ ഉഷ്ണരാശിക്ക് മികച്ച നോവലിനുള്ള അവാര്‍ഡ് നല്‍കാനുള്ള ജൂറി തീരുമാനം 2019 ല്‍ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പൂണൂല്‍ ധാരിയായ ഒരു എഴുത്തുകാരന്‍ കലി തുള്ളിയതായി കേട്ടു.ജൂറി തീരുമാനം നടപ്പാക്കരുതെന്ന് പോലും അറുത്തുമുറിച്ച് വാദിച്ചു.(അതിനു മുന്‍പേ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ആയിരുന്നിട്ടും.) മൂത്തതാവട്ടെ ഇളയതാവട്ടെ ,പൂണൂല്‍ ഒന്നു തന്നെ !

ഇപ്പോള്‍ സാഹിത്യോത്സവങ്ങളുടെ കാലമാണല്ലോ ! സാഹിത്യോത്സവങ്ങളിലുമുണ്ട് മ്ലേച്ഛന്മാരായ എഴുത്തുകാരുടെ അയിത്തപ്പട്ടിക! പൂണൂല്‍ ‘ഇടീച്ച’ എഴുത്തിലെ ബ്രാഹ്മണരുടെ മേല്‍ കോയ്മ ഇവിടെയും കാണാം . സാഹിത്യോത്സവങ്ങളില്‍ കാണുന്ന സ്ഥിരം ആണും പെണ്ണും ‘ഗ്ലാമര്‍ താരങ്ങളെ ‘ നോക്കുക ! സ്വയം പ്രഖ്യാപിത വിശ്വ സാഹിത്യകാരന്മാരും ‘കാരി’കളുമുണ്ട് ഇക്കൂട്ടത്തില്‍ .സാഹിത്യ ചോരന്മാരും ‘ചോരി’കളുമുണ്ട്.സാമൂഹ്യ മാധ്യമങ്ങളിലെ പൈങ്കിളി എഴുത്തുകാരുണ്ട്…ഇവരൊക്കെയാണ് ഇന്ന് മലയാളത്തിലെ മഹാ സാഹിത്യ ബ്രാഹ്മണര്‍ !

മലയാളത്തിലെ സാഹിത്യപ്രാധാന്യമുള്ളൊരു ആനുകാലികത്തില്‍ സമീപകാലംവരെ പത്രാധിപരായിരുന്ന ‘മാന്യന്‍ ‘ ( വാല്‍ മുറിച്ചു കളഞ്ഞ ശുദ്ധ ബ്രാഹ്മണന്‍ ) താനിരുന്ന കാലമത്രയും സവര്‍ണരായ എഴുത്തുകാരെ ‘പോഷിപ്പിക്കാനുള്ള’ ഇടമാക്കി മാറ്റിയിരുന്നു ആ ആനുകാലികത്തെ .മറ്റാരെയും ആ പരിസരത്തേ അടുപ്പിക്കില്ലായിരുന്നു .വല്ലപ്പോഴും പേരിനൊന്ന് കൊടുക്കും , അവര്‍ണ്ണരുടേതായി.ഇപ്പോഴാണ് ആ പ്രസിദ്ധീകരണത്തിന് ശാപമോക്ഷമായത് ! സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ എന്ന ഭാവമാണ് ഒട്ടുമിക്ക സവര്‍ണ്ണ അക്കാദമിക്ക് നിരൂപകര്‍ക്കും പത്രാധിപന്‍മാര്‍ക്കും.
ഇവന്റെയൊക്കെ ഭാവം കണ്ടാല്‍ എഴുത്ത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടും കുറ്റമാണെന്ന് തോന്നിപ്പോകും.

മ്ലേച്ഛ പട്ടികയില്‍ പെട്ട പ്രിയ എഴുത്തുകാരേ ,കഴിവതും നിങ്ങളുടെ രചനകള്‍ ഇടത്തരം /ചെറുകിട പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുക .പുസ്തകമാക്കുമ്പോഴും വമ്പന്മാരെ സമീപിക്കാതിരിക്കുക . നിവൃത്തിയുണ്ടെങ്കില്‍ സാഹിത്യോത്സവങ്ങളുടെ സമീപത്തൂടെ പോകാതിരിക്കുക.സാഹിത്യത്തിലെ പൂണൂലിട്ടവര്‍ നടത്തുന്ന വേദഘോഷം കേള്‍ക്കാതിരിക്കുക !പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ! ഈ ഭൂമിയില്‍ ഇഷ്ടം പോലെ സ്വപ്നം കണ്ട് നടക്കാനും കുത്തിക്കുറിക്കാനും ഇവന്റെയൊന്നും അംഗീകാരത്തിന്റെ ആവശ്യമില്ല ! വായിക്കാന്‍ ഒരാളെങ്കിലും അവശേഷിക്കുന്നത് വരെ എഴുതാനും !”

 

 

 

kerala

അഗ്‌നിപര്‍വത പൊട്ടിത്തെറി; കൊച്ചിജിദ്ദ സര്‍വീസ് ഇന്ന് പുനരാരംഭിക്കും

ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Published

on

നെടുമ്പാശ്ശേരി: ഇത്യോപ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആകാശത്ത് പടര്‍ന്ന ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിജിദ്ദ വിമാന സര്‍വീസ് ബുധനാഴ്ച വീണ്ടും നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനം ഒരുക്കി ജിദ്ദയിലേക്ക് അയക്കും.

ജിദ്ദയില്‍ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെയും മടക്ക സര്‍വീസില്‍ കൊണ്ടുവരും. മടക്ക വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തുമെന്ന് അറിയിച്ചു.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്

നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്‍’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്‍കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്‍.

അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.

ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

Trending