Connect with us

News

ജി-മെയിലില്‍ അടിമുടി മാറ്റം; ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം

89N3PDyZzakoH7W6n8ZrjGDDktjh8iWFG6eKRvi3kvpQ

Published

on

പുതിയ മാറ്റം കൊണ്ടുവന്ന് ജി-മെയില്‍. കൂടുതല്‍ സൗകര്യങ്ങളോട് കൂടിയാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മാറ്റം ഡിസൈനിങ്ങിലും വരുത്തിയിട്ടുണ്ട്. ഇത് ജി-മെയിലിന് പുതിയ മുഖമാണ് നല്‍കുന്നത്.

ഗൂഗിളിന്റെ ജി-മെയില്‍, ചാറ്റ്, സ്‌പേസസ്, മീറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിച്ചാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ സൗകര്യപ്പെടുമെന്ന്് കമ്പനി പറയുന്നു. വിവിധ സൗകര്യങ്ങള്‍ ഒരുമിപ്പിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാമെന്നും കമ്പനി പറയുന്നുണ്ട്.

kerala

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

Published

on

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്‌ലാണ് ഇടിച്ചത്.

Continue Reading

kerala

കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍

മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Published

on

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.

മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്‌ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Continue Reading

kerala

റെഡ് അലര്‍ട്ട്; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

Published

on

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

Continue Reading

Trending