Connect with us

Culture

മുഖ്യമന്ത്രി പദത്തിനായി കര്‍ണാടകയില്‍ വീണ്ടും വൊക്കലിംഗ ലിംഗായത്ത് പോരാട്ടം

Published

on

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗൗഡമാരുടെ നട്ടെല്ലായ വൊക്കലിംഗ സമുദായം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയുമായി ചേര്‍ന്നു നിന്നാണ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്. എന്നാല്‍ വൊക്ക ലിംഗ നേതാവായ ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാര സ്വാമിക്ക് തല്‍സ്ഥാനം നിഷേധിക്കുക വഴി വൊക്ക ലിംഗ വിഭാഗം വീണ്ടും ബി.ജെ.പിക്കെതിരാവുകയാണ്.

1956 നവംബര്‍ ഒന്നിന് കര്‍ണാടക പുനസംഘടിപ്പിച്ചതിന് ശേഷം ലിംഗായത്തുകളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1956 മുതല്‍ 1972 വരെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 1994ല്‍ എച്ച്.ഡി ദേവഗൗഡയാണ് സംസ്ഥാനത്ത് ആദ്യമായി വൊക്കലിംഗ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ എസ്.എം കൃഷ്ണ 1999ലും 2006ല്‍ എച്ച്.ഡി കുമാര സ്വാമിയും മുഖ്യമന്ത്രിമാരായി. വൊക്കലിംഗ മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് 92 മാസം ഭരണം നടത്തിയപ്പോള്‍ 27 വര്‍ഷമാണ് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ ഭരിച്ചത്. 100 ശതമാനം കാര്‍ഷിക വൃത്തിയുമായി മുന്നോട്ടു പോകുന്ന വൊക്കലിംഗ വിഭാഗം പഴയ മൈസൂരു മേഖലയിലാണ് കാര്യമായുമുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 11-12 ശതമാനമാണ് സമുദായമുള്ളത്.

അതേ സമയം വടക്കന്‍ കര്‍ണാടകയിലും ദക്ഷിണ കര്‍ണാടകയിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. പഴയ മൈസൂരുവിനോട് കന്നഡ സംസാരിക്കുന്ന മേഖലകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലിംഗായത്ത് ആധിപത്യമാകുമെന്നാരോപിച്ച് നേരത്തെ തന്നെ വൊക്ക ലിംഗ വിഭാഗം ലിംഗായത്തുകളെ തടഞ്ഞിരുന്നു. വൊക്കലിംഗ നേതാവായിരുന്ന ഹനുമന്തയ്യ എതിര്‍പ്പുകള്‍ മറികടന്ന് ഐക്യ കര്‍ണാടക എന്ന ആശയം മുന്നോട്ടു വെച്ചു. എന്നാല്‍ അദ്ദേഹത്തെ തെറിപ്പിച്ചു കൊണ്ട് ലിംഗായത്ത് നേതാവായ എസ് നിജലിംഗപ്പ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 38 വര്‍ഷത്തിന് ശേഷമാണ് വൊക്കലിംഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൗഡമാരുടെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വൊക്കലിംഗ വിഭാഗക്കാരായ ചിലരെ ബി.ജെ.പി പഴയ മൈസൂരു മേഖലയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.

ഇത്തവണ ലിംഗായത്ത്, വൊക്കലിംഗ ഐക്യമെന്ന രഹസ്യ ധാരണ ഇരുപാര്‍ട്ടികളും തമ്മില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാനായി ഉണ്ടാക്കിയിരുന്നു. വൊക്കലിംഗ ബെല്‍റ്റില്‍ നിന്നും ജയിച്ച ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ നിലവിലെ സാഹചര്യത്തില്‍ വിശമ വൃത്തത്തിലാണ്. ഗൗഡമാരെ മുറിവേല്‍പിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്നാണ് ഇവരുടെ ആധി. 2008ല്‍ മുഖ്യമന്ത്രി പദം തനിക്ക് നിഷേധിക്കുക വഴി കുമാര സ്വാമി ലിംഗായത്ത് സമുദായത്തെ അപമാനിച്ചതായി നിലവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജാതീയമായ ഈ വാദം യെദ്യൂരപ്പക്ക് അനുകൂലമായി മാറുകയും ചെയ്തു. ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍ വൊക്കലിംഗ സമുദായത്തെ അപാമാനിക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമിയാണ് ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. ആരു മുഖ്യമന്ത്രിയായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുമെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

Trending