Culture
യോഗാ കേന്ദ്രത്തിലെ പീഡനം: വീണ്ടും അന്വേഷണത്തിന് ഉത്തരവ്
- പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം
- കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി
- യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി
കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി.
പെണ്‍കുട്ടിയുടെ നേരിട്ടുള്ള മൊഴിയും പൊലീസ് രേഖപ്പെടുത്തിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, സതീഷ് നൈനാന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് വ്യക്തമാക്കി. കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായ പെണ്‍കുട്ടി തന്നെ രണ്ട് മാസം മുമ്പ് യോഗാ സെന്ററില്‍ മര്‍ദ്ദിച്ചതായി പരാതിപ്പെട്ടു. മുസ്ലിം യുവാവിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മജിസ്ട്രേറ്റ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പിന്നീട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോയ കാലയളവില്‍ പെണ്‍കുട്ടിയെ യോഗാ സെന്ററില്‍ എത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ മനം മാറ്റാനാണ് യോഗാ സെന്ററില്‍ എത്തിച്ചതെന്നാണ് ആരോപണം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ പെണ്‍കുട്ടി യോഗാ സെന്ററില്‍ മര്‍ദ്ദനമേറ്റ വിവരം ന്യായാധിപരെ ധരിപ്പിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ വനിതാ എസ്.ഐയാണ് മൊഴി രേഖപെടുത്തിയത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയ കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കമ്മീഷണര്‍ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍, തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം പോകാന്‍ കോടതി അനുമതി നല്കി. യോഗാ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ വിവരം പെണ്‍കുട്ടി കോടതിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ലെന്നും പുതിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്നും മാതാപിതാക്കളുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന 26 ദിവസവും മാതാവും ഒപ്പം ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാദം കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം നിരസിച്ചു. തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും”ലൗ ജിഹാദ്” ആണെന്നും മാതാപിതാക്കളുടെ അഭിഭാഷകന് ബോധിപ്പിച്ചു. എല്ലാ കാര്യങ്ങള്‍ക്കും വര്‍ഗീയ നിറം നല്‍കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
india2 days agoഎസ്ഐആർ ജോലിഭാരം മൂലം ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

