Connect with us

kerala

ആളും തരവും നോക്കി കളിക്കണം: സുരേന്ദ്രന് കെ.സുധാകരന്റെ താക്കീത്

സുരേന്ദ്രന് പറയാനുള്ള പ്രസ്താവനകള്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നല്‍കുന്നത്

Published

on

കണ്ണൂര്‍: സുരേന്ദ്രനോട് ആളും തരവും നോക്കി കളിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ താക്കീത്. തന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്‍ വിഡ്ഢിത്തം പറയരുതെന്നും സുധാകരന്‍ ഉണര്‍ത്തി.

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം ചേരില്ലെന്നും മരിച്ചാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു. സുരേന്ദ്രന് പറയാനുള്ള പ്രസ്താവനകള്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നല്‍കുന്നത്. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കാനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പിക്കാന്‍ ഇരുകക്ഷികളുടെയും കൂട്ട് കെട്ട് കേരളം കണ്ടതാണെന്നും അതില്‍ നിന്ന് മുഖം രക്ഷിക്കാനാണ് തന്റെ പ്രസംഗങ്ങള്‍ അടര്‍ത്തിയെടുത്ത് കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

kerala

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 ശിശുമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു

Published

on

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതല്‍)- അഞ്ച്, 2022 ല്‍ 12, 2023ല്‍ അഞ്ച്, 2024ല്‍ ഒമ്പത്, 2025 ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും നടന്ന ശിശുമരങ്ങള്‍. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം നിലവിലില്ലെങ്കിലും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

kerala

ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിക്കുന്നു; സനാതനി സിനിമ തടയണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്‍ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

Published

on

യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുന്ന ‘സനാതനി-കര്‍മ ഹീ ധര്‍മ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്‍ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.

യേശുക്രിസ്തുവിനെതിരെ ചിന്തിക്കാനാവാത്ത അധിക്ഷേപങ്ങളാണ് സിനിമയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് . യേശു വ്യാജ ദൈവമാണ്, യേശുവിനു മൂന്നു പെണ്‍സുഹൃത്തുക്കളുണ്ട്, മാന്ത്രികനായ യേശു നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു, ക്രൈസ്തവന്‍ ഒരു ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തു തുടങ്ങിയ അധിക്ഷേപങ്ങളാണ് ഒഡീഷയില്‍ പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് വീണ്ടും ‘കണ്ഡമാല്‍ ലഹള’ ആവര്‍ത്തിക്കാനുള്ള നീക്കമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യ മതേതര പാരമ്പര്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരെ ഘടക വിരുദ്ധമായ പ്രചാരണം നടത്തുന്ന ചിത്രം നിരോധിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.

 

Continue Reading

kerala

വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം; കുട്ടിയെ കാണുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതി

അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം.

Published

on

വടകരയിൽ 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെന്ന കേസിൽ ഷജീലിന് നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം രൂപമാറ്റം വരുത്തുകയും വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന.

കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷജീലിന്‍റെ മറുപടി. പേടികൊണ്ടാണ് കാർ നിർത്താതെ പോയതെന്ന് കഴിഞ്ഞ ദിവസം ഷജീൽ പറഞ്ഞിരുന്നു.

Continue Reading

Trending