ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ നീന്തല്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നീന്തല്‍ കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍ തന്നെ മരണപ്പെട്ടിരുന്നു. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍