News
റഷ്യന്‍ സര്‍ക്കാര്‍ ചാനലില്‍ പ്രതിഷേധിച്ച് യുവതി
മറീന ഒവ്സ്യനികോവ എന്ന യുവതിയാണ് അസാധാരണ പ്രതിഷേധത്തിലൂടെ റഷ്യന്‍ അധികാരികളെ ഞെട്ടിച്ചത്
മോസ്കോ: റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താ പരിപാടിക്കിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകക്കു പിന്നില്‍ ചാനല്‍ ജീവനക്കാരിയുടെ പ്രതിഷേധം.
മറീന ഒവ്സ്യനികോവ എന്ന യുവതിയാണ് അസാധാരണ പ്രതിഷേധത്തിലൂടെ റഷ്യന്‍ അധികാരികളെ ഞെട്ടിച്ചത്. ‘യുദ്ധം വേണ്ട. യുദ്ധം നിര്‍ത്തൂ. കുപ്രചരണങ്ങളില്‍ വിശ്വസിക്കരുത്. അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’-എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
india
എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; അബ്ദുസ്സമദ് സമദാനി എംപി
പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്കാരണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന നല്കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്‍ക്കുന്നത് അനുവദിക്കാന്‍ ആകില്ല.
വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്‍ഹത തെളിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്കാരം. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നല്കുന്ന 14ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കര്‍ക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്‍ വെള്ളം കലര്‍ത്താന്‍ ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്‍ ഈ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നത്. എസ്ഐആര്‍ സൃഷ്ടിച്ച കെടുതികള്‍ ബിഹാറില്‍ കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്കാരങ്ങള്‍.
വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തിന്റെ അടിസ്ഥാന തത്ത്വം തന്നെ വോട്ടര്‍മാരെ ഉള്‍ക്കൊള്ളുക എന്നതായിരിക്കണം, അവരെ തള്ളിക്കളയുക എന്നതാകരുത്. എന്നാല്‍ എസ്. ഐ.ആര് ഉള്‍ക്കൊള്ളുക എന്ന തത്ത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടര്‍ പട്ടിക ‘ശുദ്ധീകരിക്കുക’ എന്നതല്ല വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി പട്ടികപരിഷ്കരണത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന് ജീവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് സമദാനി ചോദിച്ചു.
വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത വോട്ടറുടെ മേലേക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ് എസ്ഐആര്‍. ഇതിനായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന കഠിനമായ വ്യവസ്ഥകളും വെച്ചു. പാസ്പോര്‍ട്ട് മുതല്‍ മെട്രിക്കുലേഷന്‍ രേഖകള്‍ വരെ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ പൗരന്റെ അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം ഒഴിവാക്കി. ആധാര്‍ കാര്‍ഡ് സ്വീകാര്യമായി അംഗീകരിക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു.
വിവിധ വിഭാഗങ്ങളില്‍ പെടുന്ന സാധാരണക്കാരെയാണ് ഈ നടപടികള്‍ പ്രയാസത്തില്‍ അകപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതല്‍ ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍, വാടകവീടുകളില്‍ താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികള്‍, വിവാഹത്തെ തുടര്‍ന്ന് താമസസ്ഥലം മാറിയ സ്ത്രീകള്‍, പ്രവാസികള്‍, പതിവായി മുന്‍വിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങള്‍. ചെറിയൊരു പോളിംഗ് ബൂത്തിലേക്ക് ചെറിയൊരു പെന്‍സിലുമായി ഒരു കടലാസില്‍ വോട്ട് ചെയ്യുന്ന ചെറിയവരായ ആണുങ്ങളും പെണ്ണുങ്ങളുമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്ന വിന്സ്റ്റന് ചര്‍ച്ചിലിന്റെ വാക്കുകള്‍ സമദാനി ഉദ്ധരിച്ചു. വിന്സ്റ്റന് ചര്‍ച്ചില്‍ ഊന്നിപ്പറഞ്ഞ ബാലറ്റ് പേപ്പര്‍ എന്ന ആ കടലാസ് ഇന്ത്യന്‍ ജനതക്ക് തിരിച്ചു നല്‍കണം. വോട്ട് ചെയ്യാന്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണം.
എസ്ഐആര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്‍ത്ഥമാണ്. മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാതെ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്ര വിപുലവും വ്യാപകവുമായൊരു പ്രക്രിയ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ഭാരമേറിയതുമായ ഒരു ഭരണ സംവിധാനത്തെക്കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ഇതായിരിക്കും സ്ഥിതി. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്‍ജര്‍ വ്യക്തമാക്കണം.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

