News

യൂട്യൂബ് അല്‍ഗോരിതം നിലവാരമില്ലാത്ത എ.ഐ വിഡിയോകളെ പ്രോത്സാഹിപ്പിക്കുന്നതായി പഠനം

By webdesk18

December 31, 2025

യൂട്യൂബ് തങ്ങളുടെ ഫീഡില്‍ എ.ഐ നിര്‍മിത ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, പുതിയ ഉപയോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന വിഡിയോകളില്‍ ഏകദേശം 20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളാണെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. വന്‍തോതില്‍ നിര്‍മ്മിക്കപ്പെടുന്നതും നിലവാരമില്ലാത്തതുമായ എ.ഐ വിഡിയോകളെ യൂട്യൂബ് അല്‍ഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തല്‍.

ഒരു പ്രമുഖ വിഡിയോ എഡിറ്റിങ് സ്ഥാപനമാണ് ഈ പഠനം നടത്തിയതെന്ന് അവകാശപ്പെടുന്നത്. ജനപ്രിയമായ 15,000 യൂട്യൂബ് ചാനലുകള്‍ വിശകലനം ചെയ്ത ശേഷമാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. പഠനത്തില്‍ ഉള്‍പ്പെട്ട ചാനലുകളില്‍ 278 എണ്ണം നിലവാരമില്ലാത്ത എ.ഐ വിഡിയോകള്‍ മാത്രം ഉല്‍പാദിപ്പിക്കുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ കണ്ടെത്തലുകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും പഠനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും ചില വിഭാഗങ്ങള്‍ വാദിക്കുന്നു. യൂട്യൂബിന്റെ അല്‍ഗോരിതം എ.ഐ ഉള്ളടക്കങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നില്ലെന്നുമാണ് എതിര്‍വാദം.