Culture

യൂസുഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By webdesk13

April 28, 2023

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

ശ്രീനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലുള്ള ലുലു മാളുകളുടെ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രിയുമായി അ്‌ദ്ദേഹം പങ്കുവെച്ചു.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ യൂസുഫലി നരേന്ദ്ര മോദിക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ഷികോത്പ്പന്നങ്ങള്‍ സംഭരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.