ലുഖ്മാന്‍ മമ്പാട്
പെരുമ്പാവൂര്‍

പെരിയാറിന്റെ തീരത്ത് ഹരിതയൗവനത്തിന്റെ മാനവ മതില്‍. മലയാറ്റൂര്‍ പെരുമയും കാലടിയുടെ ചൈതന്യവും കലയുടെയും സംസ്‌കാരങ്ങളുടെയും ചടുലതയും തുടിക്കുന്ന ഭൂമികയിലൂടെ യുവ പോരാളികള്‍ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പഥസഞ്ചലം നടത്തിയപ്പോള്‍ നാടും നഗരവും കൂടെ ഒഴുകി. ആലുവയുടെ മെട്രോ നഗര ഓരത്തു നിന്ന് പ്ലൈവുഡ് വ്യവസായത്തിന്റെ മടിത്തട്ടായ പെരുമ്പാവൂരില്‍ നൂറുക്കണക്കിന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ അകമ്പടിയോടെയാണ് സമാപിച്ചത്.
‘വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം ,ജന വിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച യാത്രയില്‍ ഇന്നലെ ആയിരങ്ങളാണ് അണിനിരന്നത്. തുവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ഹരിത പതാകയുമേന്തി നീങ്ങിയ യാത്രയെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ സ്ത്രികളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ എത്തി. ലീഗ് പ്രവര്‍ത്തകര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം അസിസ്റ്റന്റു ഡയറക്ടര്‍മാരായ പി.എ അഹമ്മദ് കബീര്‍, അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, സ്ഥിരാംഗങ്ങളായ കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹീം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ ഹാരിസ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, എ.എം നൗഫല്‍, ഡി നൗഷാദ്, ഹാരിസ് കരമന, സഹീര്‍ ഖരീം, കെ.കെ അഫ്‌സല്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ നേതൃത്വം നല്‍കി.
അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില്‍ നിന്ന് മതസമന്വയത്തിന്റെ വിശ്വമാതൃകയായ മട്ടാഞ്ചേരിയില്‍ സമാപിച്ച ആദ്യ ദിനത്തിന് ശേഷം ഇന്നലെ രാവിലെ ആലുവയില്‍ വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.കെ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, എം.ഒ ജോണ്‍, വി അബ്ദുല്‍ മുത്തലിബ്, ടി.ജെ വിനോദ്, പി.എ താഹിര്‍ പ്രസംഗിച്ചു.
ചെമ്പിറക്കിയില്‍ നടന്ന സ്വീകരണ സമ്മേളനം അഡ്വ.വി.പി സചീന്ദ്രന്‍ എം.എല്‍.എ ഉദ്ഘടനം ചെയ്തു. കെ.എച്ച് മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കിഴക്കമ്പലം യാക്കോബായ പള്ളി വികാരി ഫാ.സി.പി വര്‍ഗീസ്, പി.എസ് സുധീര്‍, എ.എം ബഷീര്‍ പ്രസംഗിച്ചു. ജില്ലയിലെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത കരുത്ത് അറിയിക്കുന്ന പരേഡോട് കൂടിയാണ് പെരുമ്പാവൂരിലേക്ക് യാത്രയെ സ്വീകരിച്ചത്. പെരുമ്പാവൂരില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ് ഷറഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, റോജി എം ജോണ്‍ എം.എല്‍.എ, എല്‍ദോസ് കുന്നംപള്ളി എം.എല്‍.എ, ജാഥ നായകരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.ഫിറോസ്, എം.എ.സമദ്, നജീബ് കാന്തപുരം, പി.എ അഹമ്മദ് കബീര്‍, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍, അന്‍സാര്‍ മുണ്ടാട്ട്, സക്കീര്‍ ഹുസൈന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, അഡ്വ.എന്‍.എ കരീം, പി.വി അഹമ്മദ് ഷാജു, ഷിബു മീരാന്‍, ഇബ്രാഹീം കാസര്‍കോട് സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു.