മുംബൈ: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന്റെ പിതാവ് ഡോ. അബ്ദുല്‍ കരീം എം നായിക് മരിച്ചു. ഞായറായ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആസ്പത്രിയിലായിരുന്നു മരണം. കുടുംബങ്ങളെ ഉദ്ധരിച്ച് മുസ്ലിം മിററാണ് വാര്‍ത്ത പുറത്തുവിട്ടത്.

മുംബൈയിലെ അറിയപ്പെട്ട കുടുംബ ഡോക്ടര്‍മാരിലൊരായിരുന്ന കരീം നായിക് ഡോംഗ്രി ക്ലിനിക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുകയായിരുന്നു. പ്രസംഗങ്ങളുടെ പേരില്‍ മാധ്യമ വിചാരണ നേരിട്ട സാകിര്‍ നായിക് ഇപ്പോള്‍ വിദേശത്ത് പ്രവാസ ജീവിതത്തിലാണ്.