Video Stories
എന്‍.ഐ.എ ക്ക് തിരിച്ചടി സാകിര്‍ നായികിന് ഇന്റര്‍പോളിന്റെ അനുകൂല വി

എന്‍.ഐ.എ ക്ക് തിരിച്ചടി
സാകിര്‍ നായികിന് ഇന്റര്‍പോളിന്റെ അനുകൂല വിധി
ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് സാകിര്‍ നായികിനെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കിയെന്ന് നായികിന്റെ വാക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
‘സാകിര്‍ നായികിനെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദു ചെയ്തു. അദ്ദേഹത്തിനെതിരായ എല്ലാ അന്വേഷണങ്ങളും മരവിപ്പിക്കാനും മറ്റു രാജ്യങ്ങളിലെ ഓഫീസുകളിലേക്ക് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയവും മതപരവുമായ താല്‍പര്യങ്ങളാണ് കേസിനു പിന്നിലാണെന്നാണ് ഇന്റര്‍പോള്‍ വിലയിരുത്തല്‍’ നായികിന്റെ വാക്താവ് അറിയിച്ചു.
സാകിര്‍ നായികിനെതിരായി റെഡ് നോട്ടീസ് ഇറക്കണമെന്ന എന്‍.ഐ.എ യുടെ ആവശ്യം ഇന്റര്‍പോള്‍ സ്വീകരിച്ചിരിന്നില്ലെന്നും നായികിന്റെ വാക്താവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സാകിര്‍നിയികിന്റെ സംഘടനക്ക് സര്‍ക്കാര്‍ ഇന്ത്യയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.
അതിനിടയില്‍ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഹര്‍ജി നല്‍കിയിരുന്നു. മുംബൈ പ്രത്യേക കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ അന്നു പറഞ്ഞത്. എന്നാല്‍ എന്‍ഐഎ ഹര്‍ജിക്കെതിരെ നായികും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകളാണ് കണ്ടുക്കെട്ടാന്‍ എന്‍ഐഎ നീക്കം നടത്തുന്നത്. ദക്ഷിണ മുംബൈ കേന്ദ്രീകരിച്ചാണ് അഞ്ച് ഫഌറ്റുകളുമുള്ളത്. എന്നാല്‍ ഒന്നു മാത്രമാണ് നായികിന് സ്വന്തമായുള്ളത്. മറീന ഹൈറ്റ്‌സിലും ജാസ്മിന്‍ അപ്പാര്‍ട്‌മെന്റ്‌സിലുമുളള മറ്റു നാല് ഫഌറ്റുകളില്‍ പങ്കാളിത്തം മാത്രമാണ് നായിക്കിനുള്ളത്.
ക്രിമിനല്‍ നടപടിച്ചട്ടം 83 പ്രകാരമാണ് സ്വത്ത് കണ്ടക്കെട്ടാനുള്ള നീക്കം നടക്കുന്നത്. നായികിനെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെതിരെ ധാക്ക സംഭവവുമായി ബന്ധപ്പെടുത്തിയാണ് എന്‍ഐഎ നീക്കം ശക്തമാക്കിയത്. ധാക്ക സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
ഇതേത്തുടര്‍ന്ന് 2016 ജൂലൈ ഒന്നിന് നായികിന് ഇന്ത്യ വിടേണ്ടി വന്നിരുന്നു. അദ്ദേഹത്തെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് ഇന്റര്‍പോള്‍ അടക്കമുള്ളവയുടെ സഹായസാധ്യതകളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കെതിരായ ആരോപണം മോദി സര്‍ക്കാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നാണ് നായിക് പറയുന്നത്.
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
News
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി