ചെന്നൈ: ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടി മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് സാകിര്‍ നായികിനെതിരെ എന്‍ഐഎ കേസെടുത്തു. ലണ്ടനില്‍ ഉപരിപഠനത്തിനായി പോയ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടുപോയതിനാണ് കേസ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് എസ് എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.