റാഞ്ചി: മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്.

ഇന്‍സ്റ്റയിലിട്ട വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരിക്കുകയാണ്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്. ധോണിയുടെ മകള്‍ എങ്ങനെ മലയാള ഗാനം പഠിച്ചെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറിനകം പതിനാറായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോക്ക് കീഴെ നിരവധി മലയാളികള്‍ ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.