ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത. എം എല്‍ എ നടത്തിയ അഴിമതിയില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കാരാട്ട് റസാഖ് എം എല്‍ എ നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ കൊടുവള്ളി കെ. എം ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് മര്‍ദ്ദിച്ചത്.