Connect with us

Video Stories

ഹ്യൂസ് വീണ്ടും നാട്ടിലേക്ക്; ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സെമിഫൈനല്‍ സാധ്യത സജീവമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ കുന്തമുനയും മാര്‍ക്വിയുമായ ആരോണ്‍ ഹ്യൂസിനെ വീണ്ടും നഷ്ടമാവും. അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനും ക്രൊയേഷ്യക്കെതിരെയുള്ള സൗഹാര്‍ദ മത്സരത്തിനുമുള്ള നോര്‍ത്തേണ്‍ അയര്‍ലാന്റ് ടീമില്‍ ഹ്യൂസിന് വീണ്ടും ഇടം ലഭിച്ചു. 25 അംഗം ടീമിനെയാണ് ദേശീയ കോച്ച് മൈക്കല്‍ ഒനെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് അസര്‍ബൈജാനെതിരെ ലോകകപ്പ് യോഗ്യത മത്സരം. 15ന് ക്രൊയേഷ്യക്കെതിരെ സൗഹാര്‍ദ മത്സരവും. കഴിഞ്ഞ മാസം ജര്‍മ്മനിക്കും, സാന്‍മറീനക്കുമെതിരെയുള്ള യോഗ്യത മത്സരത്തിനുള്ള ടീമില്‍ ഇടം നേടിയതിനാല്‍ രണ്ടു ഹോം മത്സരങ്ങള്‍ ഹ്യൂസിന് നഷ്ടമായിരുന്നു.

സാന്‍മറീനക്കെതിരെ സൈഡ് ബെഞ്ചിലിരുന്ന ഹ്യൂസ് ജര്‍മ്മനിക്കെതിരെ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ ഹ്യൂസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകും. അവസാന മത്സരത്തില്‍ ചെന്നൈയിനെതിരെ ഹ്യൂസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് സമനിലയില്‍ അവരെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്. മാത്രമല്ല, ഹ്യൂസ്-ഹെങ്ബാര്‍ത്ത് സഖ്യത്തിന് ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ ജോഡിയെന്ന വിശേഷണവുമുണ്ട്.

 
കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി 9 പോയിന്റോടെ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് സിയില്‍ പെട്ട വടക്കന്‍ അയര്‍ലാന്റ് ടീമിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഓരോ ജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റുണ്ട്. മൂന്ന് മത്സരങ്ങളും ജയിച്ച ജര്‍മ്മനിയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. നാളെ ഡല്‍ഹിയില്‍ ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിന് ശേഷം ഹ്യൂസ് നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. എട്ടിന് ഗോവക്കെതിരെയും 11ന് ചെന്നൈയിനെതിരെയുമുള്ള ഹോം മത്സരങ്ങളില്‍ ഹ്യൂസിന്റെ സാനിധ്യമുണ്ടാവില്ല.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending