Video Stories
‘ഏറ്റുമുട്ടല്‍’ കൊല: അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ ദുരൂഹത- പി.എം സാദിഖലി
കോഴിക്കോട് : ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ടു പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന ബി.ജെ.പി നിലപാട് ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു. ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിഷേധ നയമാണ് സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക്് നിരക്കാത്തതും ധിക്കാരപരവുമാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് മാത്രമേ ഇത്തരം സമീപനം ഉണ്ടാകുകയുള്ളൂ.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ഇറ്റലി കോണ്‍ഗ്രസ്സെന്ന് പരിഹസിക്കാനുമാണ് ബി.ജെ.പി വക്താവ് ശ്രമിക്കുന്നത്. ബി.ജെ.പി യുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. തടവ് ചാടിയവര്‍ നിരായുധര്‍ ആയിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ക്ലോസ്സ് റെയ്ഞ്ചില്‍ വെടിവെക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. പൊലീസുമായുള്ള ശരിയായ ഏറ്റുമുട്ടലാണെങ്കില്‍ പോലും സ്വതന്ത്രമായ അന്വേഷണം നടത്തുക തന്നെ വേണമെന്ന് സമാനമായ കേസുകളില്‍ നേരത്തെ സുപ്രീം കോടതി വിധിയുണ്ട്. വ്യാജ ഏറ്റുമുട്ടലാണ് നടന്നിട്ടുള്ളതെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തിയിട്ടുണ്ട്.
35 അടി ഉയരമുള്ള മതില് ചാടി ഇത്രയും പേര് രക്ഷപ്പെട്ടതിലും തടവ്പുള്ളികളുടെ കൈയ്യില്‍ ആയുധം എങ്ങനെയെത്തിയെന്നതിനെ കുറിച്ചുമൊക്കെ ശരിയായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് വരേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ ഇത് അനിവാര്യമാണ്. വിചാരണ തടവുകാര്‍ ജുഡീഷ്യറിയുടെ കസ്റ്റഡിയിലിരിക്കുന്നവരാണ്. ഇവരുടെ സംരക്ഷണം കോടതിയുടെ ബാധ്യതയാണ്. ഭരണകൂട ഭീകരതകള്‍ക്കെതിരെ ജനാധിപത്യ ഇന്ത്യ നിശബ്ദമായികൂട. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൈമെയ് മറന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒരുമിച്ച് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ ജനാധിപത്യ ഇന്ത്യയുടെ മരണമാണ് സംഭവിക്കുകയെന്ന് സാദിഖലി കൂട്ടിച്ചേര്‍ത്തു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala20 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india13 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala18 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india15 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala18 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News20 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
