‘അവര്‍ സ്ത്രീയുമല്ല, പുരുഷനുമല്ല’; മായാവതിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി ബി.ജെ.പി എം.എല്‍.എ

ലക്‌നോ: ബി.എസ്.പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി എം.എല്‍.എ സാദന സിങ്. മായാവതി സ്ത്രീയും പുരുഷനുമല്ലെന്നായിരുന്നു പരാമര്‍ശം.

‘അവര്‍ സ്ത്രീയുമല്ല, പുരുഷനുമല്ല. കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനുമാകില്ല. ഇവരെപ്പോലെയുള്ളവര്‍ മുഴുവന്‍ സ്ത്രീകള്‍ക്കും മാനക്കേടാണ്’, സാദന സിങ് പറഞ്ഞു.

കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച കുംഭ് അഭിയാന്‍ പരിപാടിയിലായിരുന്നു സാദനയുടെ പരാമര്‍ശം. പ്രസംഗത്തിലുടനീളം അവര്‍ മായാവതിയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. മായാവതി അപമാനമാണെന്നും അവര്‍ പൊതുയോഗത്തില്‍ കുറ്റപ്പെടുത്തി.

SHARE