ഹരിയാന മുന്‍ മുഖ്യമന്ത്രി ബി.എസ് ഹൂഡയുടെ വസതിയില്‍ സിബിഐ റെയ്ഡ്

റോഥക്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. റോഥക്കിലെ വീട്ടിലാണ് രാവിലെ സിബിഐ റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് ഗുരുഗ്രാമില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഈ കേസില്‍ കഴിഞ്ഞയാഴ്ചയാണ് സിബിഐ കോടതി ഹൂഡക്ക് ജാമ്യം അനുവദിച്ചത്.

SHARE