സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

സൈന്യത്തിലെ ആള്‍ക്ഷാമം ഇതിലൂടെ കുറക്കാനാകുമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ വാദം. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ഇതിനായി പ്രത്യേക പദ്ധതി തയാറാക്കി മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിക്കുന്നു.

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്. 7000 ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവ് നിലവില്‍ സൈന്യത്തിലുണ്ടെന്ന് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അറിയിച്ചു.

നാവിക സേനയിലും ഉദ്യോഗസ്ഥരുടെ ഗണ്യമായ കുറവാണുള്ളത്. നിലവില്‍ 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

SHARE