ഷുഹൈബ് വധം: കോടതി ഉത്തരവ് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണം കൈയിലുണ്ടെന്ന അധികാരത്തില്‍ ഏത് അന്വേഷണത്തെയും അട്ടിമറിക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹമാണ് ഇതോടെ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കൊന്നവരെ മാത്രമല്ല നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത്, കൊല്ലിച്ചവരെയും പിടികൂടണം. മറച്ചുവെക്കാനെന്തോ ഉള്ളതു കൊണ്ടാണ് സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലായിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

SHARE