Connect with us

Culture

ഒറ്റപ്പെട്ടവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

Published

on

തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഈ നമ്പരില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും.

ഫോണ്‍ ഇല്ലാത്തവരുടെ ലൊക്കേഷന്‍ അറിയാവുന്നര്‍ CM ഓഫീസുമായി ബന്ധപ്പെടുക. രക്ഷാപ്രവര്‍ത്തകരെ വിളിക്കാനുള്ള ഏതേലും നമ്പര്‍ സ്വിച്ച് ഓഫ് /ബിസി / പരിധിക്കു പുറത്ത് എന്നിങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു സഹായം തേടാവുന്നതാണ് : 04712333812.
മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ഇവിടേക്ക് മാത്രമായി 25 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.

നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകള്‍

തിരുവനന്തപുരം 0471 2730045
കൊല്ലം 0474 2794002
പത്തനംതിട്ട 0468 2322515
ആലപ്പുഴ 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കുടുങ്ങി കിടക്കുന്നവര്‍ ശ്രദ്ധിക്കുക

മൊബൈലില്‍ ‘ലൊക്കേഷന്‍ ‘ ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോള്‍ നിങ്ങള്‍ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം . ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില്‍ വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈല്‍ നമ്പറുകളിലേക്ക് മെസേജ് അയക്കുക.

കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാ റെസ്‌ക്യു ഡോട്ട് ഇന്‍ keralarescue.in എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.

1.ചെങ്ങന്നൂര്‍ രക്ഷാദൗത്യ സംഘം
04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
8078808915

4. കോഴഞ്ചേരി രക്ഷാ സംഘം
8078808915

പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട
04682222515

സിഎ, ജില്ലാ കളക്ടര്‍
04682222505

തഹസില്‍ദാര്‍ അടൂര്‍
04734224826, 9447034826

തഹസില്‍ദാര്‍ കോഴഞ്ചേരി
04682222221, 9447712221

തഹസില്‍ദാര്‍ മല്ലപ്പള്ളി
04692682293, 9447014293

തഹസില്‍ദാര്‍ റാന്നി
04735227442, 9447049214

തഹസില്‍ദാര്‍ തിരുവല്ല
04692601303, 9447059203

തഹസില്‍ദാര്‍ കോന്നി
04682240087, 8547618430

സീതത്തോട്:
രേഖാ സുരേഷ് 9747087169
പ്രമോദ് 9496326884
ജോബി ടി ഈശോ 9846186960

ചിറ്റാര്‍:
രവികല എബി 9496042662
ടികെ സജി 9495114793

എസ്‌ഐചിറ്റാര്‍: 9497980228
എസ്‌ഐ ആങ്ങമൂഴി:9497980235

കെഎസ്ഇബി: 04735258666

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending