വിമര്‍ശനങ്ങളില്‍ പാര്‍ട്ടി ഒന്നും പഠിച്ചില്ല! കോടിയേരി വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക്

 

സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ തട്ടിപ്പു കേസ് പാര്‍ട്ടി ഗൗരവമാക്കുന്നില്ലെന്ന് തെളിയിച്ച് സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഏകദേശം ഉറപ്പാക്കി.മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയാണ് കോടിയേരിക്കു സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പാക്കിയത്.

മറ്റൊരാളുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലില്ല. പരോക്ഷ പരാമര്‍ശങ്ങളൊഴിച്ചാല്‍ മക്കളുടെ വിവാദത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പുറത്തുയര്‍ന്ന വിമര്‍ശനങ്ങളൊന്നും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടില്ല. ഒരേ പദവിയില്‍ മൂന്നു തവണ തുടരാമെന്നതാണു പാര്‍ട്ടി നയം. ബിനോയ് കോടിയേരിക്കെതിരായ കേസും സംസ്ഥാന സമ്മേളനത്തില്‍ കാര്യമായി ഉന്നയിച്ചിരുന്നില്ല.

SHARE