Connect with us

More

തകര്‍പ്പന്‍ എന്‍ട്രിയുമായി പുതിയ കോഴിക്കോട് കലക്ടര്‍ ഫേസ്ബുക്കില്‍; ‘ബ്രോ എന്ന് വിളിക്കണ്ട, വെല്ലുവിളി ഏറ്റെടുക്കുന്നു’

Published

on

കോഴിക്കോട്: തകര്‍പ്പന്‍ എന്‍ട്രിയുമായി കോഴിക്കോട്ടെ പുതിയ കലക്ടര്‍ യു.വി ജോസ് ഫേസ്ബുക്കില്‍ സജീവമായി. കോഴിക്കോടിന്റെ ഹൃദയം കീഴടക്കിയ മുന്‍ കലക്ടര്‍ എന്‍.പ്രശാന്തിന്റെ അതേ പാത പിന്തുടര്‍ന്ന് സമൂഹമാധ്യമങ്ങൡലൂടെ തന്നെയാണ് യു.വി ജോസും ജനങ്ങളോട് സംവദിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പഴയ കലക്ടറെ അഭിസംബോധന ചെയ്ത പോലെ കലക്ടര്‍ ബ്രോ എന്നു വിൡക്കേണ്ടെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയിട്ടുണ്ട് പുതിയ കലക്ടര്‍. പകരം ജോസേട്ടാ എന്നു വിളിക്കാം. ബ്രോ എന്ന വിളി പ്രശാന്തിനു മാത്രം കൊടുക്കുക. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കമന്റുകള്‍ക്ക് മറുപടിയായാണ് ജോസ് തന്റെ ആദ്യ പോസ്റ്റിട്ടത്. രസകരമായ രീതിയിലായിരുന്നു ‘ജോസേട്ടന്റെ’ അവതരണം. ‘നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും’ നൗഷീര്‍ എന്ന യുവാവിന്റെ പോസ്റ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ജനങ്ങളുടെ അതിരറ്റ സ്‌നേഹം ഏറെ വെല്ലുവിളിയാണെന്നും ആ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുന്നതായും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു.
ആദ്യം വായിച്ചപ്പോള്‍ ശരിക്കും പേടിച്ചു പോയി.
നിങ്ങളുടെ സ്വന്തം ”കലക്ടര്‍ ബ്രോ’ യെ മാറ്റി, പകരം ‘വില്ലന്‍ ” റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നി.
എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്ന്.
Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന്…
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. ‘ നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും’
ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ…..
എന്തായാലും ഞാന്‍ തോല്‍ക്കാനില്ല….
അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക.
ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു….
‘എന്നാ ഒന്ന് നോക്കിക്കളയാം…’
പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു ‘കലക്ടര്‍ ബ്രോ’ എന്നു വിളിച്ചോട്ടേയെന്ന്…
അത് വേണ്ട….
അത് ശരിയുമല്ല….
ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക….
അതിന് പകരം ആരോ പറഞ്ഞത് പോലെ ‘ജോസേട്ടാ ‘… യെന്ന് വിളിച്ചോളൂ… മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും bro വേണ്ട.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും…
നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ….
പിന്നെ മാറ്റിപ്പറയല്ലേ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഉയര്‍ന്നു; ഓഹരി വിപണി റെഡില്‍

വിദേശത്ത് അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ഉയര്‍ന്നു.

Published

on

വിദേശത്ത് അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ഉയര്‍ന്നു. യുഎസ് ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 88.56 എന്ന നിലയിലെത്തി.

ശക്തമായ ഡോളറും മൂലധന വിപണിയില്‍ നിന്ന് വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും കാരണം ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, രൂപയുടെ മൂല്യം 88.55-ല്‍ തുടങ്ങുകയും പിന്നീട് 88.56-ല്‍ വ്യാപാരം ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച, ആഭ്യന്തര യൂണിറ്റ്, തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിവ് രേഖപ്പെടുത്തി, യുഎസ് ഡോളറിനെതിരെ 7 പൈസ ഇടിഞ്ഞ് 88.77 ല്‍ അവസാനിച്ചു, അതിന്റെ എക്കാലത്തെയും ക്ലോസിംഗ് ലെവലിന് സമീപം.

ഒക്ടോബര്‍ 14 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന ക്ലോസിംഗ് നിലയായ 88.81 രേഖപ്പെടുത്തി. അതേസമയം, ആറ് കറന്‍സികളുടെ ഒരു കുട്ടയ്ക്കെതിരായ ഗ്രീന്‍ബാക്കിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 0.04 ശതമാനം ഉയര്‍ന്ന് 99.75 ആയി.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് ട്രേഡിംഗില്‍ ബാരലിന് 0.32 ശതമാനം ഇടിഞ്ഞ് 64.68 യുഎസ് ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്സ് 55 പോയന്റ് താഴ്ന്ന് 83,923.48ലും നിഫ്റ്റി 40.95 പോയന്റ് താഴ്ന്ന് 25,722.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 1,883.78 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

ചരക്ക് സേവന നികുതി ഇളവ്, ഉല്‍പ്പാദനക്ഷമത നേട്ടം, സാങ്കേതിക നിക്ഷേപം എന്നിവയാല്‍ ഉന്മേഷദായകമായ ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ പ്രവര്‍ത്തനം ഒക്ടോബറില്‍ ശക്തിപ്രാപിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രതിമാസ സര്‍വേ കാണിക്കുന്നു.

കാലാനുസൃതമായി ക്രമീകരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) സെപ്റ്റംബറിലെ 57.7 ല്‍ നിന്ന് ഒക്ടോബറില്‍ 59.2 ആയി ഉയര്‍ന്നു, ഇത് ഈ മേഖലയുടെ ആരോഗ്യത്തില്‍ വേഗത്തിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു.

Continue Reading

Health

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

Published

on

മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. പിന്നീട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇടപെട്ടാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം താമസിക്കുന്നത്. ഈ ഭാഗത്തേക്ക് വാഹനം എത്തിപ്പെടാനുള്ള സൗകര്യം കുറവായതിനാൽ കുട്ടയിൽ ചുമന്നാണ് യുവതിയെ ബന്ധുക്കൾ ജീപ്പ് വന്നിരുന്ന സ്ഥലത്തേക്ക് എത്തിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ സുസ്മിതയെ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞതോടെയാണ് ആരോഗ്യനില മോശമായത്.തുടർന്ന് തീവ്ര പരിചരണവിഭാഗത്തിലേക്ക് ഇവരെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

crime

വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

Published

on

കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.

Continue Reading

Trending