എം.ജി മാര്‍ക്ക്ദാനം; സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി


എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനെതിരെ എം.എസ്.എഫ് എം.ജി സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്് നടത്തി. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മാര്‍ക്ക് ദാന നീക്കത്തിനു കൂട്ടുനിന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ച വൈസ് ചാന്‍സിലര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ എം.ജി സര്‍വ്വകലാശാലാ അഡ്മിനിസ്‌ട്രേഷന്‍ ഉപരോധിച്ചത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍,ജില്ല പ്രസിഡന്റ് ബിലാല്‍ റഷീദ്, സാബിര്‍ കങ്ങഴ, ഫൈസല്‍ ജലാല്‍, അക്ബര്‍ഷാ, ആഷിക് മുഹമ്മദ്, സല്‍മാന്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

SHARE