Connect with us

More

മുജാഹിദ് ഐക്യം; കുപ്രചാരണം തള്ളിക്കളയണമെന്ന് കെ.എന്‍.എം

Published

on

കോഴിക്കോട്: മുജാഹിദ് ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന തല്‍പര കക്ഷികളുടെ കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം ഉന്നതാധികാര സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സി.പി ഉമര്‍ സുല്ലമിയെ തല്‍സ്ഥാനത്ത് നിന്ന് കെ.എന്‍.എം സംസ്ഥാന നിര്‍വ്വാഹകസമിതി നീക്കിയതായും പകരം ടി.കെ മുഹ്യുദ്ദീന്‍ ഉമരിക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയതായും ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.

കെ.എന്‍.എം നിര്‍വ്വാഹക സമിതി ഈ കാലയളവില്‍ യോഗം ചേരുകയോ കെ.ജെ.യു വര്‍ക്കിംഗ് പ്രസിഡന്റിന്റെ കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല ടി.കെ മുഹ്യുദ്ദീന്‍ ഉമരി നേരെത്തെയും ഇപ്പോഴും കെ.ജെ.യു പ്രസിഡന്റ് സ്ഥാനത്ത് തുടരുകയുമാണ്. എന്നാല്‍ ഐക്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ 2018 ജൂണ്‍ 30ന് ചേര്‍ന്ന കെ.ജെ.യു നിര്‍വ്വാഹക സമിതി സി.പി ഉമര്‍ സുല്ലമിയെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി കെ.ജെ.യു സെക്രട്ടറി എം മുഹമ്മദ് മദനി ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്് ടി.പി അബ്ദുല്ലകോയ മദനി അദ്ധ്യക്ഷനായിരുന്നു ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതം പറഞ്ഞു. എന്‍.വി അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം അബ്ദുറഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ഹാഷിം, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. അബ്ദുല്‍ ഹഖ്, ടി.പി അബ്ദുറസാഖ് ബാഖവി, എ അസ്ഗറലി സംസാരിച്ചു.

 

 

 

india

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.

Continue Reading

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

kerala

കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുജിത് അറിയിച്ചു.

Continue Reading

Trending