Culture
എന്തിനാണ് ഹാദിയയെ ഭീഷണിപ്പെടുത്താന് അനുവദിക്കുന്നത്?: ഉമര് അബ്ദുല്ല

ഹാദിയ വിഷയത്തില് ശക്തമായ പ്രതികരണവുമായി കശ്മീര് മുന് മുഖ്യമന്ത്രി ഉമര് അബ്ദുല്ല. സമാനമായ കഥ സെലിബ്രിറ്റികളുടേതോ പ്രശസ്ത ആളുകളുടേതോ ആയിരുന്നെങ്കില് മാഗസിനുകളുടെ കവറുകളില് ഇടംപിടിക്കുമായിരുന്നു എന്നും ഹാദിയ ആയതിനാലാണ് കോടതിയും എന്.ഐ.എയുമെല്ലാം ഇടപെടുന്നതെന്നും ഉമര് അബ്ദുല്ല ട്വീറ്റ് ചെയ്തു. ഹാദിയയെ കുസൃതിക്കുട്ടികളെപ്പോലെയാണ് നമ്മുടെ സംവിധാനം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോഡലും ചലച്ചിത്ര നടിയുമായ സാഗരിക ഖാട്ഗെ മുന് ഇന്ത്യന് ക്രിക്കറ്റ് താരം സഹീര് ഖാനെ വിവാഹം ചെയ്തത് ദേശീയ മാധ്യമങ്ങള് വലിയ ആഘോഷമാക്കിയിരുന്നു. വ്യത്യസ്ത മതങ്ങളില്പ്പെട്ടവരായിരുന്നെങ്കിലും ഇവരുടെ വിവാഹത്തെപ്പറ്റി ദുസ്സൂചനകളോ ദുഷ്പ്രചരണങ്ങളോ മാധ്യമങ്ങളില് ഉണ്ടായിരുന്നില്ല. എന്നാല് ഹാദിയയുടെ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്ന നിലയ്ക്കാണ് ദേശീയ മാധ്യമങ്ങള് ചിത്രീകരിച്ചത്.
Rich, famous or a celebrity it’s a magazine cover story with fairytale glossy photographs. If you are like #Hadiya it’s court appearances & NIA cases. https://t.co/oUb5am6k7o
— Omar Abdullah (@OmarAbdullah) November 28, 2017
‘പണക്കാരോ പ്രശസ്തരോ സെലിബ്രിറ്റിയോ ആയിരുന്നെങ്കില് ഇത് മാഗസിനുകള് ബഹുവര്ണ ചിത്രങ്ങളടങ്ങുന്ന കവര് സ്റ്റോറി ആയിരുന്നേനെ. നിങ്ങള് ഹാദിയയെ പോലുള്ളവരാണെങ്കിലോ കോടതിയില് ഹാജരാകലും എന്.ഐ.എ കേസുകളും’ എന്നാണ് ഹാദിയയെ മെഡിക്കല് പഠനം തുടരാന് വിട്ട വാര്ത്തയോട് പ്രതികരിച്ച് ഉമര് അബ്ദുല്ല ട്വീറ്റ് ചെയ്തത്.
ഹാദിയയെ കാണാന് ഭര്ത്താവ് ഷഫിന് ജഹാനെ അനുവദിക്കില്ല എന്ന വാര്ത്തയോട് നാഷണല് കോണ്ഫറന്സ് നേതാവായ ഉമറിന്റെ പ്രതികരണം ഇങ്ങനെ:
‘കരഞ്ഞു വിളിക്കാന് അവള് ഒരു പ്രായപൂര്ത്തിയായ ആളാണ്. എന്തുകൊണ്ടാണ് കോടതി ഹാദിയയെ ഭ്രാന്തന്മാരെ ഏല്പ്പിക്കുന്നതും അവരെ ഭീഷണിപ്പെടുത്താന് അനുവദിക്കുന്നതും?’
She is an adult for crying out loud! Why is the system facilitating the nut jobs & letting them treat #Hadiya like some delinquent child? https://t.co/NEoF08AAg8
— Omar Abdullah (@OmarAbdullah) November 28, 2017
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ് പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന് ബാബു നിര്മിച്ച് മുകേഷ് കുമാര് സിങ് സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രത്തിന് മുകേഷ് കുമാര് സിങ്, വിഷ്ണു മഞ്ചു, മോഹന് ബാബു എന്നിവര് ചേര്ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മാതാവുമായ മുകേഷ് കുമാര് സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന് കൊറിയോഗ്രാഫര്. സംഗീതം സ്റ്റീഫന് ദേവസി, എഡിറ്റര് ആന്റണി ഗോണ്സാല്വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
india3 days ago
വാഗമണ് റോഡില് വിനോദ സഞ്ചാരി കാല്വഴുതി കൊക്കയില് വീണ് മരിച്ചു
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി
-
kerala3 days ago
ഗോവിന്ദച്ചാമി ജയില് ചാടി; കണ്ണൂര് സെന്ട്രല് ജയിലില് ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്ത്തല് ചര്ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില് നിന്ന് യുവാവ് താഴേക്ക് ചാടി
-
kerala3 days ago
തിരുവനന്തപുരത്ത് മദ്യലഹരിയില് ജേഷ്ഠന് അനുജനെ വെട്ടിക്കൊന്നു