Video Stories
ഖമര്‍ ജാവേദ് ബജ്‌വ പാക് സൈനിക മേധാവി

ഇസ്്‌ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ജനറള്‍ ഖമര്‍ ജാവേദ് ബജ് വ ചുമതലയേറ്റു. പ്രധാനമന്ത്രി നവാസ് ശരീഫ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ റാഹീല്‍ ശരീഫിന് പകരമായാണ് നിയമനം. പാകിസ്താന്റെ 16-ാം സൈനിക മേധാവിയാണ് ബജ് വ. നേരത്തെ, റാവല്‍പിണ്ടി കോര്‍പ്‌സിന്റെ കമാന്‍ഡറായിരുന്ന ഇദ്ദേഹം നിലവില്‍ സൈനിക പരിശീലന ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജനറലാണ്.
സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി സുബൈര്‍ ഹയാതിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പാക് സൈനികത്തലപ്പത്ത് അഴിച്ചു പണി വരുന്നത്. നേരത്തെ, റാഹീല്‍ ശരീഫ് സ്ഥാനമൊഴിയും മുമ്പ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ആക്രമണത്തിന് കോപ്പു കൂട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 29നാണ് ശരീഫ് വിരമിക്കുന്നത്.
Video Stories
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പ്: മികച്ച പ്രകടനം കാഴ്ച്ച വെച്ച് എം.എസ്.എഫ്
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്.

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ സ്ഥാനത്ത് എം.എസ്.എഫ് സ്ഥാനാർത്ഥിയായ ഹാദി മുഹമ്മദ് വിജയിച്ചത് സംഘടനയ്ക്ക് അഭിമാന നേട്ടമായി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർഥി ഷാദിൽ ആയിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഫാസിസ്റ്റ് ശക്തികളുമായി കഠിനമായ മത്സരം നിലനിന്ന തെരഞ്ഞെടുപ്പിൽ, വിദ്യാർത്ഥികളുടെ വലിയ പിന്തുണയായിരുന്നു ഷാദിലിന്റെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
മെഡിക്കൽ സയൻസസ് സ്കൂളിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഹാദിയും, ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്കൂൾ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച നദാ ഫാത്തിമയും മികച്ച മത്സരം കാഴ്ചവെച്ചു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് അതിന്റെ ശക്തമായ സാനിധ്യവുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സത്തയുടെ ഉയിർത്തെഴുന്നേൽപ്പിനും ന്യൂനപക്ഷ ജനതയുടെ നിലനിൽപ്പിനും ഇന്നിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞടുപ്പിലും എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു .
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
kerala
അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.
നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.
അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
News2 days ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
Film2 days ago
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
-
india2 days ago
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
-
india3 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്
-
More3 days ago
ഫലസ്തീൻ പതാക ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്നും പുറത്താക്കി; ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ടോപ്പുമായി