സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 75.20 ശതമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതു വരെ 75.20 ശതമാനം രേഖപ്പെടുത്തി. വോട്ടിങ് സമയം തീര്‍ന്നിട്ടും പലയിടത്തും ഇപ്പോഴും ബൂത്ത് ഒഴിഞ്ഞിട്ടില്ല. നൂറുകണക്കിന് പേരാണ് പോളിങ് ബൂത്തുകളില്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുന്നത്. ആറു മണിക്ക് മുമ്പ് ക്യൂവില്‍ ഉള്ള എല്ലാവര്‍ക്കും സമ്മതിദാനം വിനിയോഗിക്കാന്‍ അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. രാവിലെ മുതല്‍ ഇടവിടാതെയുള്ള തിരക്കാണ് പല ബൂത്തുകള്‍ക്കു മുന്നിലും അനുഭവപ്പെട്ടത്. അതേസമയം വോട്ടിങ് മെഷീനിലെ ക്രമക്കേടാണ് പല സ്ഥലത്തും വോട്ടിങ് വൈകിയതിന്റെ കാരണം.

കേന്ദ്ര ഗവണ്‍മെന്റിനെതിരായ ജനങ്ങളുടെ വികാരമാണ് ഇത്തവണ വോട്ടിങ് ശതമാനം അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. നരേന്ദ്ര മോദി സര്‍ക്കാറിനെ ഏതു വിധേനയും താഴെയിറക്കാനുള്ള ജനങ്ങളുടെ ശ്രമമാണ് പോളിങ് ശതമാനം കാണിക്കുന്നതെന്നും രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു.