Connect with us

Video Stories

റൗളാ ശരീഫ് കാണാന്‍ മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ പ്രളയ ദുരിതാശ്വാസത്തിനു നല്‍കി കൊച്ചുപയ്യന്‍

Published

on

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്‍. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി വെച്ച സമ്പാദ്യം മുഴുവന്‍ മഴക്കെടുതിയാശ്വാസ ഫണ്ടിലേക്ക് നല്‍കുകയായിരുന്നു. വിളയില്‍ കണ്ണാംപുറത്ത് സ്വദേശി ദര്‍വേശ് മുഹമ്മദ് എന്ന ആറര വയസുകാരനാണ് ഈ മിടുക്കന്‍.

വിളയില്‍ പ്രദേശത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ടീം കിത്തി’ന്റെ പ്രളയ ബാധിതര്‍ക്കായുള്ള കലക്ഷന്‍ പോയിന്റിലേക്കാണ് ഈ ഫണ്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും ഉമ്മ കുട്ടിയോട് വിവരിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് കുടുക്ക പൊട്ടിക്കാനുള്ള തീരുമാനത്തിലെത്തിയത്. കഴിഞ്ഞ മൂന്നു കൊല്ലമായി ഒരാവശ്യത്തിനും വിട്ടു നല്‍കാതെ, മദീന ഉള്ളിന്റെ ഉരുക്കമായി കാത്തു സൂക്ഷിച്ചു വെച്ചു കൊണ്ടു നടന്ന പണപ്പെട്ടിയായിരുന്നു.

ദര്‍വേശിനെ മൂന്നാമത്തെ വയസ്സില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. അവിടുത്തെ അധ്യാപികയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും മദീനയുടെ മാഹാത്മ്യത്തെ കുറിച്ചും കുട്ടികള്‍ക്ക് അറിവു പകര്‍ന്നത്. നബിയുടെ റൗള സന്ദര്‍ശിക്കാന്‍ പോവാന്‍ പണം കണ്ടെത്തുന്നതിനായി കിട്ടുന്ന സമ്പാദ്യമെല്ലാം ഒരു കുടുക്കയില്‍ നിക്ഷേപിക്കണമെന്ന് അന്നു ടീച്ചര്‍ കുട്ടികളോട് പറഞ്ഞിരുന്നു. അതേ തുടര്‍ന്ന് മൂന്നു വര്‍ഷമായി നിക്ഷേപിച്ചു വെച്ച തുകയാണ് ഇപ്പോള്‍ മഴക്കെടുതിയാശ്വാസത്തിനായി വിട്ടു നല്‍കാന്‍ പയ്യന്‍ തയ്യാറായത്.

വിളയില്‍ കണ്ണാംപുറത്ത് മുഹമ്മദ് ശരീഫിന്റെയും ആബിദയുടെയും മകനായ ദര്‍വേശ് മുഹമ്മദ്, ചെറിയാപറമ്പ് നൈസസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കുട്ടിയുടെ മാതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അല്‍ഹംദുലില്ലാഹ്, ജീവിതത്തില്‍ ഏറ്റവും കൂടുതലായി സന്തോഷിച്ച ദിവസത്തിലൊന്നായിരുന്നു ഇന്ന്. വയസ്സ് മൂന്നു തൊട്ട് മുത്ത്‌നബിയെ കാണാന്‍ പോകണം എന്ന ആഗ്രഹത്തോടെ ലഭിക്കുന്ന ഒരോ നാണയതുട്ടും കുടുക്കയില്‍ നിറക്കുമായിരുന്നു എന്റെ മോന്‍. വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കാന്‍ വിട്ട സ്ഥാപനത്തിലെ ടീച്ചര്‍ പറഞ്ഞതു പ്രകാരമാണ് മുത്തു നബിയുടെ റൗള കാണണമെന്ന പൂതി പെരുത്തത്. അതിനുള്ള വഴിയും ടീച്ചര്‍ തന്നെ പറഞ്ഞു. കുടുക്കയില്‍ പൈസ നിറച്ചു വെക്കാന്‍. അതു പ്രകാരം അന്നു തൊട്ട് നിറച്ചു വെച്ചതാണ്.

ഇന്ന് പ്രളയ ദുരിതത്തിലകപ്പെട്ടവരെ കുറിച്ചും അവരുടെ മണ്ണും കിടപ്പാടം വരെയും നഷ്ടപ്പെട്ടതിനെ കുറിച്ചും പറഞ്ഞു കൊടുത്തപ്പോള്‍ ‘നമ്മെളെന്താ ചെയ്യ മ്മച്ച്യേ?! ‘എന്നവന്റെ ചോദ്യത്തില്‍ നിന്നാണ് കുടുക്ക പൊട്ടിക്കുന്ന ആശയം ഞാന്‍ പറഞ്ഞത്. കേട്ട ഉടനെ അവന് നൂറു സമ്മതമായിരുന്നു. മുത്ത് നബിക്ക് അതാണ് കൂടുതല്‍ ഇഷ്ടം എന്നും അവന്‍ ഉറപ്പിച്ചിരിക്കണം. അവന്റെ കുഞ്ഞുമനസിലെ വലിയ സമ്പാദ്യമാണ് ഈ തുക. മൂന്നര കൊല്ലത്തെ നീക്കിവെപ്പ്. നിറഞ്ഞ മനസ്സോടെ അവനിത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ദാനം ചെയ്യുകയാണ്.

മൊത്തം ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് രൂപയുണ്ട്.

മോന്റെ പ്രയാസ ങ്ങളെല്ലാം നീ മാറ്റി കൊടുക്കണേ റബ്ബേ,
തിരുനബിയുടെ ചാരത്ത് എത്തിക്കണേ അല്ലാഹ്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending