Sunday, November 18, 2018
Tags Sasikala

Tag: sasikala

ശശികലക്കെതിരെ പ്രതിഷേധം: തമിഴ്‌നാട്ടില്‍ തരംഗമായി സോഫിയ അഷ്‌റഫിന്റെ റാപ് സംഗീതം

ചെന്നൈ: ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ റാപ് സംഗീതത്തിലൂടെ സോഫിയ തേന്‍മൊഴി അഷ്‌റഫിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി ഗിത്താറിന്റെ അകമ്പടയില്‍ സോഫിയ പാടിയ നിങ്ങളെന്റെ മുഖ്യമന്ത്രിയല്ല, വോട്ടും തരില്ല എന്ന...

‘ജയലളിതയെ ആരോ പിടിച്ചു തള്ളി’; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍

ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ...

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; 40 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച്...

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി! നാളെ എംഎല്‍എമാരുടെ യോഗം

ചന്നൈ: മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെ മാറ്റി ജയലളിതയുടെ ഉറ്റ തോഴിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ശശികല തമിഴ്‌നാടിന്റെ ഭരണമേറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള നീക്കങ്ങള്‍ ശശികല ആരംഭിച്ചതായി പാര്‍ട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെന്നൈയില്‍...

ജയലളിതയുടെ അപര പാര്‍ട്ടി പ്രഖ്യാപിച്ചു; പോസ്റ്റര്‍ തലൈവിയെ അനുകരിച്ച്

ചെന്നൈ: ജയലളിതയുടെ സഹോദര പുത്രിയും അപരയുമായ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദീപ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജനപിന്തുണ പിടിച്ചുപറ്റുന്നതിന് എംജിആറിന്റെ പ്രശസ്ത വാചകമായ എന്റെ രക്തത്തില്‍ രക്തമായ...

കെ.പി ശശികലക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ; ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’ വൈറലാകുന്നു

കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ സോഷ്യല്‍മീഡിയയില്‍ വീണ്ടും ട്രോള്‍മഴ. മതവൈര്യം ഉണര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന്റെ പേരില്‍ ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെന്ന വാര്‍ത്ത...

യു.എ.പി.എക്ക് മതമുണ്ടോ സഖാവേ… ഇരട്ടച്ചങ്കന് കൈവിറച്ചോ എന്ന് സോഷ്യല്‍മീഡിയ

വര്‍ഗീയ പ്രസംഗങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്ന പിണറായി പൊലീസിന് ഹിന്ദുത്വ വര്‍ഗീയ പ്രചാരകര്‍ക്കെതിരെ കൈവിറക്കുന്നുവെന്ന് ആക്ഷേപം. വര്‍ഗീയതക്കെതിരെ വോട്ടു തേടി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു വിഭാഗത്തിനെതിരെ മാത്രം കണ്ണടച്ച് നടപടിയെടുക്കുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ...

ശശികലക്കെതിരായ പരാതിക്ക് എട്ട് ദിവസം; ഇതുവരെ നടപടിയായില്ല

ഹിന്ദുഐക്യ വേദി സംസ്ഥാന നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ എട്ട് ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷുക്കൂര്‍ ഒക്ടോബര്‍ 15നാണ് ശശികലയുടെ വിദ്വേശ പ്രസംഗത്തിനെതിരെ...

MOST POPULAR

-New Ads-