Friday, November 16, 2018
Tags Shashi Tharoor

Tag: Shashi Tharoor

മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ; ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വെളിപ്പെടുത്തി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍...

നരേന്ദ്രമോദി വിരോധാഭാസിയായ പ്രധാനമന്ത്രിയെന്ന് ഡോ.മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്.  രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍...

സുഷമാ സ്വരാജിന് ഇന്ത്യയേക്കാള്‍ ഭക്തി മോദിയോടെന്ന് തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യത്തേക്കാള്‍ കൂറ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുഷമാ സ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍...

‘ജനീവ വിവരങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു’; കേരളം പുനര്‍നിര്‍മ്മിക്കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ജനീവ സന്ദര്‍ശനവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശശിതരൂര്‍. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച്ച. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അര മണിക്കൂര്‍ സമയം...

വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ട: ശശി തരൂര്‍ എംപി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ലഭിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂര്‍ എംപി. കേരളത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യാന്തര ഏജന്‍സികളും...

സ്വാമി വിവേകാനന്ദന്‍ ജീവിക്കുന്നത് ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍ എന്‍ജിന്‍ ഓയില്‍ ഒഴിച്ചേനെ: ശശി തരൂര്‍

തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദന്‍ ജീവിക്കുന്നതെങ്കില്‍ സ്വാമി അഗ്നിവേശിനെ അക്രമിച്ചവര്‍ അദ്ദേഹത്തേയും അക്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍ ഇവര്‍ എന്‍ജിന്‍ ഓയിലുമായി വന്നേനെ. തെരുവില്‍ സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ...

ആശയത്തെ നേരിടേണ്ടത് ഗുണ്ടായിസം കൊണ്ടല്ല

'സ്‌നേഹമില്ലെങ്കില്‍ മതം ഭയപ്പാടിന്റെയും മാന്ത്രികതയുടെയും സമ്മിശ്രതയാകും.' ഈ വാക്കുകള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നത് രാഷ്ട്രപിതാവിനോടാണ്. സ്‌നേഹത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഇത്രയധികം ഉദ്‌ബോധിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെയില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ മത...

അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചയുടെ ഭീഷണിയുണ്ടെന്ന് ശശി തരൂര്‍ എം പി

തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ തന്റെ ഓഫീസിനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ യുവജന സംഘടനയാണ് യുവമോര്‍ച്ച.' അവര്‍ എന്റെ...

‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം: തരൂരിനെതിരെ കേസെടുത്തു

കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. മതവികാരം...

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകാന്‍ പാട്യാല...

MOST POPULAR

-New Ads-