ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി ഒടിയപ്പാറ സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് സര്‍വീസ് നടത്തുന്ന മേരിമാതാ ബസിലെ ഡ്രൈവര്‍ക്കാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായത്.

ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട വിനോദ് സമീപത്തെ പള്ളിയോട് ചേര്‍ത്ത് ബസ് നിര്‍ത്തുകയായിരുന്നു. ഉടനെ മരിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

ഉച്ച മുതല്‍ തന്നെ വിനോദിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് വകവെക്കാതെ ബസ് ഓടിക്കുകയായിരുന്നു എന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു.

SHARE