Sports
“കാത്തിരിക്കൂ….” മെസിയുമായി ഒരുമിക്കുന്നെന്ന് നെയ്മര്

റിയോ: തിരിച്ചുവരുമോ മെസി-നെയ്മര് സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര് ഇന്നലെ നടത്തിയ ഇന്സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള് ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള് പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിനാല് നിങ്ങള് കാത്തിരിക്കു….. ഈ വരികള്ക്കൊപ്പം കഴിഞ്ഞ വര്ഷം നടന്ന മെസിയുടെ വിവാഹചടങ്ങിലെ ഒരു ചിത്രവും നെയ്മര് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Quando eu e meu amigo #LeoMessi nos unimos grandes coisas acontecem! Já já conto mais para vcs! Fiquem ligados! pic.twitter.com/y22nDbWkOR
— Neymar Jr (@neymarjr) April 8, 2018
അതേ പോസ്റ്റ് നെയ്മര് ട്വിറ്ററിലും ഷെയര് ചെയ്തിട്ടുണ്ട്. ബ്രസീന് സൂപ്പര് താരത്തിന്റെ പുതിയ പോസ്റ്റ് ഫുട്ബോള് ആരാധകര് പലതരത്തിലാണ് പ്രചരിപ്പിക്കുന്നത്. നെയ്മര് ബാര്സക്ക് മടങ്ങി വരുന്നെന്നും പിഎസ്ജി വിടുന്നെന്നും പറയുന്നവരാണ് അധികവും. എന്നാല് ബാര്സയുടെ നടുന്തൂണായ അര്ജന്റീനിയന് സൂപ്പര് താരം ലയണല് മെസി നെയ്മറിനൊപ്പം പി.എസ്ജിയില് എത്തുന്നു എന്നുവരെ അനുമാനിക്കുന്നവരും കൂട്ടത്തിലുണ്ട്. അതേസമയം മുന് താരത്തിന്റെ പുതിയ പോസ്റ്റില് വിറളി പിടിച്ചിരിക്കുകയാണ് ബാര്സ ആരാധകര്.
2013 മുതല് 2017 വരെ ബാര്സിലോണയില് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിലാണ് നെയ്മര് ബാര്സ വിട്ട് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ്് ജര്മനിലെത്തിയത്. എന്നാല് പി.എസ്.ജിയില് താന് സംതൃപ്തനല്ലെന്ന് തെളിയിക്കുന്ന കുറിപ്പുകള് നെയ്മര് തന്നെ പോസ്റ്റ് ചെയ്യുമ്പോള് ബാര്സ പ്രതീക്ഷകളിലാണ്. കാല്പാദത്തില് നടത്തിയ ശസ്ത്രക്രിയയെ തുടര്ന്ന് നാട്ടില് വിശ്രമത്തിലാണിപ്പോള് നെയ്മര്. ലോകകപ്പോടെ ദേശീയ സംഘത്തില് അദ്ദേഹം സജീവമാവുമെന്നാണ് കരുതപ്പെടുന്നത്. നെയ്മറെ കൂടാതെ തന്നെ പി.എസ്.ജി ഫ്രഞ്ച് ലീഗില് കിരീടം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. 30 മല്സരങ്ങളാണ് ഈ സിസണില് അദ്ദേഹം പി.എസ്.ജിക്കായി കളിച്ചത്. ഇതില് 29 ഗോളുകള് സ്ക്കോര് ചെയ്യുകയും ചെയ്തു.
News
ഇന്ത്യന് ഫുടബോള് ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്; അപേക്ഷകരില് ഇതിഹാസ താരങ്ങളും
അപേക്ഷ സമര്പ്പിച്ച് ലിവര്പൂള് ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

ഇന്ത്യന് ഫുടബോള് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്പ്പിച്ച് ലിവര്പൂള് ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള് പരിശീലകനായിരുന്ന ഫൗളര് 2023 ല് സൗദി ക്ലബ് അല് ഖദ്സിയാഹ് പരിശീലകനായിരുന്നു.
മുന് ഇന്ത്യന് ടീം പരിശീലകനായിരുന്ന സ്റ്റീഫന് കോണ്സ്റ്റന്റൈന്, ജംഷഡ്പ്പൂര് പരിശീലകന് ഖാലിദ് ജമീല്, ഐഎസ്എല്ലില് പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്ജിയോ ലൊബേര ഉള്പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന് സ്റ്റായ്ക്കോസ് വെര്ഗേറ്റിസ്, മുന് മുഹമ്മദന്സ് പരിശീലകന് ആന്ദ്രേ ചെര്ണിഷോവ്, ഇന്ത്യന് പരിശീലകരായ സാഞ്ചോയ് സെന്, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്കിയിട്ടുണ്ട്.
170 അപേക്ഷകരില് 2018 ലോകകപ്പില് ഓസ്ട്രേലിയന് കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്ട്ടിസ് ലോപസ് ഗരായ,് മുന് ബ്രസീലിയന് അണ്ടര് 17 പരിശീലകന് സനാര്ഡീ, മുന് ബാഴ്സലോണ റിസേര്വ്സ് പരിശീലകന് ജോര്ഡി വിന്യല്സ്, അഫ്ഘാന്, മാല്ദീവ്സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര് സെഗ്ര്ട്ട് എന്നിവരും ഉള്പ്പെടുന്നു.
india
അദിതി ചൗഹാന് പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു
ഇന്ത്യന് ഗോള്കീപ്പര് അദിതി ചൗഹാന് 17 വര്ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു.

ഇന്ത്യന് ഗോള്കീപ്പര് അദിതി ചൗഹാന് 17 വര്ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്ഷങ്ങള്ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന് പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിക്കുന്നു,” അവര് സോഷ്യല് മീഡിയയിലെ ഒരു പോസ്റ്റില് കുറിച്ചു.
2015-ല്, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള് ഇംഗ്ലണ്ടിലെ വനിതാ സൂപ്പര് ലീഗില് കളിക്കുന്ന ആദ്യ ഇന്ത്യന് വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര് മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്ഹിയില് ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല് യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന് സ്പോര്ട്സ് മാനേജ്മെന്റില് ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന് നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില് ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര് പറഞ്ഞു.
‘ഞാന് ഇപ്പോള് പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്, ഞാന് ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന് പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്കുന്നതാണ്,’ അദിതി എഴുതി.
india
കരാര് സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല് അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് കരാര് പുതുക്കുന്നതില് ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന് സൂപ്പര് ലീഗില് അനിശ്ചിതത്വം. 2025-2026 സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര് സംബന്ധിച്ച് തീരുമാനം ആകാത്തതിനാല് മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര് അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് കരാര് പുതുക്കുന്നതില് ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര് റൈറ്റ്സ് എഗ്രിമെന്റ് (എംആര്എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്ന്ന് സെപ്തംബറില് ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര് തര്ക്കത്തെ തുടര്ന്ന് നീട്ടിയിരിക്കുന്നത്. കരാര് പുതുക്കാതെ സീസണ് തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല് എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള് സ്പോര്ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല് ഒപ്പുവച്ച എംആര്എ 2025 ഡിസംബറില് അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര് അനുസരിച്ച്, 15 വര്ഷത്തേക്ക് ഐഎസ്എല് നടത്തുന്നതിന് എഫ്എസ്ഡിഎല് പ്രത്യേക വാണിജ്യ, പ്രവര്ത്തന അവകാശങ്ങള് കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില് ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല് ഇപ്പോള് നിര്ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല് ക്ലബ്ബുകള് (60%), എഫ്എസ്ഡിഎല് (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല് പ്രവര്ത്തനങ്ങളില് എഫ്എസ്ഡിഎല് കേന്ദ്ര നിയന്ത്രണം നിലനിര്ത്തുന്ന നിലവിലെ ചട്ടക്കൂടില് നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്ദ്ദേശം.
എംആര്എ ചര്ച്ചകള് കൈകാര്യം ചെയ്തതില് കാര്യമായ വിമര്ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്കുന്നതില് പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന് എട്ട് അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന് ഇന്ത്യന് ക്യാപ്റ്റന് ബൈചുങ് ബൂട്ടിയ ഉള്പ്പെടെ നിരവധി പ്രധാന പങ്കാളികളില് നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india3 days ago
വാഗമണ് റോഡില് വിനോദ സഞ്ചാരി കാല്വഴുതി കൊക്കയില് വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില് ചാടി; കണ്ണൂര് സെന്ട്രല് ജയിലില് ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില് പ്രൈമറി സ്കൂളിന്റെ മേല്ക്കൂര തകര്ന്ന് വീണ് നാല് വിദ്യാര്ഥികള് മരിച്ചു