Culture
ഒപ്പം സഞ്ചരിക്കുന്നവരെ സംബന്ധിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്താതെന്ത്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആരോപിച്ചു.
Why is PM Modi refusing to disclose who all travel with him on official tours? Is this the kind of ‘Ease of Doing Business’ the PM talks about? : Kapil Sibal,Congress pic.twitter.com/Z6XK02NU4z
— ANI (@ANI) February 17, 2018
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,360 കോടിയുടെ തട്ടിപ്പു നടത്തിയത് 2017-2018 കാലത്താണെന്ന് കോണ്‍ഗ്രസ് അരോപിച്ചു. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ധനമന്ത്രാലയത്തിനും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന് 2017 ജൂലൈയില്‍ പരാതി ലഭിച്ചിരുന്നു. തട്ടിപ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ലെന്നും കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ എന്തു കൊണ്ട് പ്രധാനമന്ത്രി പുറത്തുവിടുന്നില്ലെന്ന് സിബല്‍ ചോദിച്ചു. ഇത്ര ലാഘവത്തോടെയാണ് പ്രധാനമന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
Film
കൂലി ആദ്യദിനം നേടിയത് 150 കോടി

ആദ്യം ദിവസത്തില്‍ തന്നെ 150 കോടി കളക്ഷനുമായി കൂലി. ആദ്യം ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍നേടുന്ന തമിഴ് ചിത്രമെന്ന റെക്കാര്‍ഡാണ് കൂലി നേടിയത്. കളക്ഷന്‍ റെക്കോര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയിരുന്നത് വിജയ് ചിത്രമായ ലിയോക്കായിരുന്നു. ആദ്യദിനത്തില്‍ തന്നെ 148 കോടി കരസ്ഥമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ മാത്രമായി ആദ്യദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തില്‍നിന്ന് 10 കോടി, ആന്ധ്ര-18 കോടി, കര്‍ണാടകയില്‍നിന്ന് 14-15 കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂലിചിത്രത്തിനു പിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകള്‍ മുതല്‍ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകള്‍ വരെയുള്ള വിവിധ പതിപ്പുകളില്‍ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്‌സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജനികാന്തിനെ കൂടാതെ തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാനും അതിഥിവേഷത്തില്‍ എത്തുന്നു.
നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രീ-ബുക്കിംഗ് വില്‍പ്പനയില്‍ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂലി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു.
Film
അടുക്കളയിലെന്നപോലെ അണിയറയിലും മികവ് കാട്ടുന്ന വനിതകള്‍

ഫൈസല്‍ മാടായി
അടുക്കളയിലും സ്ത്രീയുടെ മികവ് എന്ന് തന്നെ പറയണം. അവരുടെ കര്‍മഫലം തന്നെയല്ലേ ഭക്ഷണത്തിലെ രുചിയില്‍ നിന്ന് തുടങ്ങി അടുക്കളയിലെയും പുറത്തെയും ജോലികള്‍ വരെയുള്ളവയില്‍ മികവറിയിച്ച് വേതനമില്ലെങ്കിലും നല്ലൊരു കുടുംബിനിയായി വീടകങ്ങളെ മനോഹരയാക്കുന്നത്.
നമ്മുടെ അമ്മമാരില്‍ നിന്ന് തുടങ്ങി ഭാര്യാ സഹോദരിമാര്‍ എല്ലാവരും കൂടിച്ചേരുന്ന കുടുബിനികള്‍ നല്ലൊരു ആണിനെ രൂപപപ്പെടുത്തുന്നതിലേക്ക് വരെ നയിക്കുന്നു എന്ന് പറഞ്ഞാല്‍ അധികമാകില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് പിന്നിലുമുണ്ട് സ്ത്രീയുടെ പിന്തുണയും ധൈര്യവും. അത് ഏത് തൊഴിലിടമായാലും
ഒരു സ്തീ, അവര്‍ നല്‍കുന്ന മനോബലമാണ് പുരുഷന്റെ കഴിവിനെ പരിപോഷിപ്പിക്കുന്നത്.
സിനിമയിലായാലും നാടകത്തിലായാലും മറ്റ് കലാമേഖലകളിലായാലും അരങ്ങിലും പിന്നണിയിലും കലാമൂല്യങ്ങളുടെ കഴിവില്‍ മികവ് കാട്ടുന്ന വനിതകള്‍ അവരിപ്പോള്‍ രാഷ്ട്രീയത്തിലെന്ന പോലെ സിനിമയില്‍ അഭിനേതാക്കളുടെ സംഘടനയുടെ തലപ്പത്ത് എത്തുന്നത് സന്തോഷകരമാണെന്ന് പറയാം.
സിനിമാ മേഖലയിലെ മൂല്യചുതിക്കെതിരെ കുടുംബകങ്ങളിലെന്നപോലെ നിലകൊള്ളാന്‍ അമ്മ എന്ന ഹൃദയ വികാരമായി മാറും വാക്കിന്റെ മേന്‍മയില്‍ ‘ദി അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ടിസ്റ്റ്‌സ്’ അധ്യക്ഷ പദവിയിലേക്കെത്തിയ ആദ്യ വനിതയാകും ശ്വേതാ മേനോന് സാധിച്ചാല്‍ അത് തന്നെയാകും പൊതുസമൂഹത്തിന് നല്‍കാവുന്ന നല്ല മാതൃക. കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ ആദ്യ വനിതാ പ്രസിഡന്റായി എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ട നിമിഷത്തിലുണ്ടായ അതേ വികാരമാണ് ശ്വേത മേനോന്‍ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും ഉള്ളിലുണ്ടായത്. സ്ത്രീ എന്നത് ആണത്തത്തിന്റെ അഹന്തയ്ക്ക് അടിമയായി ജീവിക്കേണ്ടവളല്ല. അവര്‍ക്കുമുണ്ട് അവരുടേതായ അവകാശങ്ങള്‍. ഒരു സ്ത്രീയില്ലെങ്കില്‍ ഇന്ന് ആണൊരുത്തനായി വിലസും ഞാനുണ്ടാകില്ലെന്ന ചിന്ത നമുക്കുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് ആര്‍ക്കും എതിര്‍ക്കാനാകില്ല. അടിച്ചമര്‍ത്തലിന്റെയും അകറ്റി നിര്‍ത്തലിന്റെ കാലമൊക്കെ കഴിഞ്ഞു. പൊതുരംഗത്തുള്‍പ്പെടെ ശോഭിക്കുകയാണ് വനിതകളായ നിരവധി പേര്‍.
പുരുഷന്‍മാരെ തടുക്കുന്ന പരിമിതികള്‍ മറികടക്കാന്‍ സ്ത്രീ മുന്നേറ്റത്തിന് സാധ്യമാകുമെങ്കില്‍ സമൂഹത്തിനാകമാനം ഉപകാരപ്രദമായ നല്ല നാളെകള്‍ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. കുടുബങ്ങളെ കണ്ണീരിലാക്കുന്ന, സമൂഹത്തിന് തന്നെ ഭീഷണിയായ ലഹരി വ്യാപനവും ഉപയോഗവും ഒരു പരിധിവരെ ഏത് മേഖലയിലായാലുഭ സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകുമെങ്കില്‍ അത് തന്നെയാകും നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രഥമ പരിഗണനാപരമായ വിഷയം.
അക്രമങ്ങളില്‍ നിന്ന് തുടങ്ങി കൊലപാതങ്ങളിലേക്ക് വരെയെത്തുന്ന ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറുമ്പോള്‍ തങ്ങളാലാകുന്ന ചെറുത്ത് നില്‍പ്പ് സ്ത്രീ മുന്നേറ്റം അനിവാര്യമായ ഘട്ടമാണിത്. ലഹരിക്കടിമയാകും യൗവനത്തെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന് ആപത്തായി മാറികൊണ്ടിരിക്കുന്ന തിമയില്‍ നിന്ന് മോചിപ്പിക്കാന്‍ വനിതാ കരുത്ത് കൊണ്ട് സാധ്യമായാല്‍ അത് തന്നെയാകും നിങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന നന്മയുടെ വശം. സിനിമാ സെറ്റുകളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന അമ്മയെന്ന സംഘടനയ്ക്കും ചെയ്യാനാകുന്ന വലിയ കാര്യം. അധികാരം അഹന്തയ്ക്കാകരുതെന്ന തിരിച്ചറിവ് കൂടി പകര്‍ന്ന് നയിക്കാനായാല്‍ സിനിമയെന്ന മാധ്യമം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുമെന്നും ഉണര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ അമ്മയുടെ തലപ്പത്തിരുന്ന് പൊതുസമൂഹത്തിനാകമാനം ഉപകാരപ്രദമാകും മേന്‍മയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്വേത മേനോനും സംഘത്തിനുമാകട്ടെയെന്ന് ആശംസിക്കുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള് തിരഞ്ഞെടുപ്പില് വോട്ടു വാങ്ങാന് എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില് ഇന്ത്യന് അംബാസഡര് തൊഴിലാളി ക്യാമ്പ് സന്ദര്ശിച്ചു
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്ക്കത്തയുടെ വമ്പന് നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില് ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില് ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്ഘട്ട പാര്ക്കില് സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു