ജീവിക്കാന്‍ കൊള്ളാവുന്ന രാജ്യം നോര്‍വയെന്ന് യു.എന്‍ റിപ്പോര്‍ട്ട്.

ലോകത്ത് സന്തുഷ്ട ജീവിതം നയിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം നോര്‍വയെന്ന് യു.എന്‍ റിപ്പോര്‍ട്ട. 2016 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു നോര്‍വെ.

ഐസ്‌ലാന്‍ഡ്, സ്വിസര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍.
സര്‍ക്കാരിലുള്ള വിശ്വാസം, അസമത്വമില്ലായ്മ, സാമൂഹ്യവിശ്വാസ്യത തുടങ്ങിയ ഘടകങ്ങളാണ് സംതൃപ്ത രാജ്യമാകുന്നതിന് പരിഗണിച്ചതെന്ന സംഘാടകര്‍ പറയുന്നു.
ഇന്ത്യ നാല് സ്ഥാനം പിറകോട്ട് പോയി, 122ാംമതയാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. അതോടൊപ്പം ജീവിക്കാന്‍ കൊള്ളാത്ത പത്തു രാജ്യങ്ങളെ പട്ടികപ്പെടുത്തിയതിലും ഇന്ത്യയുണ്ട്. വെനെസ്വുല. സൗദി അറേബ്യ, ഈജിപ്ത്, യെമെന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. എന്നാല്‍ ഇന്ത്യ സൊമാലിയക്കും, പാക്കിസ്ഥാനും, ചൈനക്കും ബംഗ്ലാദേശിനും പിന്നിലാണ് പട്ടികയില്‍ ഇടം നേടിയത്.

SHARE